മാറ്റമില്ലാതെ സ്വര്‍ണവില; ദിശയറിയാതെ ആഭ്യന്തര വിപണി
- സ്വര്‍ണം ഗ്രാമിന് 7450 രൂപ
- പവന്‍ 59600 രൂപ
ദിശയറിയാതെ സ്വര്‍ണം ഇന്ന് വിഷമവൃത്തത്തില്‍! മുന്നേറുമോ മാറ്റുകുറയുമോ എന്നതില്‍ വ്യക്തത കൈവരിക്കാന്‍ സ്വര്‍ണവിപണിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല, നിശ്ചലമാണ്. ഇന്നലെയുള്ള അതേ വില ഇന്നും തുടരുന്നു.
യുഎസ് പ്രസിഡന്റ് ട്രംപ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനമാകാതെ നീട്ടിവെച്ചത് വിപണിയെ ബാധിച്ചു.
കേരളത്തില്‍ ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 7450 രൂപയായി തുടരുന്നു. പവന് വില 59600 രൂപയുമാണ്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിനരികെ ചാഞ്ചാടാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. 59640 രൂപ എന്നതാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിവിലയിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 99 രൂപയ്ക്കുതന്നെ വ്യാപാരം തുടരുന്നു.
എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ മാറ്റമുണ്ട്. ഔണ്‍സിന് 2725 ഡോളറിലേക്ക് ഉയര്‍ന്നു.