ഹിസ്ബുള്ളക്കെതിരായ വെടിനിര്‍ത്തല്‍ വാര്‍ത്ത സ്വര്‍ണവിലയെ ബാധിച്ചു
- സ്‌കോട്ട് ബെസെന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിച്ചതും സ്വര്‍ണവില കുറയാന്‍ കാരണമായി
- ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിലും കുറവുണ്ടായി
സമീപകാലത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. ഇന്നലെ ഏകദേശം 100 ഡോളര്‍ കുറഞ്ഞു.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌കോട്ട് ബെസെന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിച്ചതും, ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തലിന് സാധ്യതയുള്ള റിപ്പോര്‍ട്ടുകളും ഈ ഇടിവിനെ സ്വാധീനിച്ചു
ബെസെന്റിന്റെ സ്വാധീനത്തില്‍ നിക്ഷേപകരുടെ ശക്തമായ വിശ്വാസത്തോടെ ഓഹരി വിപണി റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് ഉയര്‍ന്നു. അതേസമയം ക്രിപ്റ്റോകറന്‍സികള്‍ ഇടിഞ്ഞു.
രാജ്യാന്തര വിപണിയില്‍ പുതുക്കിയ യുഎസ്ഡി ഡിമാന്‍ഡും, യുഎസ് ട്രഷറി ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവും ഉള്‍പ്പെടുന്നു. ഇത് ബുധനാഴ്ച പ്രതീക്ഷിക്കുന്ന ഫെഡ് പ്രഖ്യാപനത്തിന് മുമ്പ് സ്വര്‍ണം വാങ്ങുന്നവര്‍ക്കിടയില്‍ ജാഗ്രതയിലേക്ക് നയിക്കുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2667 ഡോളര്‍ മറികടന്നാല്‍ വില ഉയരാനുള്ള സാധ്യതകളാണ് ഉള്ളത്.
2605 ഡോളര്‍ കടന്ന് താഴോട്ട് വിലയിടിഞ്ഞാല്‍ 2500 ഡോളര്‍ വരെ പോകാമെന്നുള്ള സൂചനകളും വരുന്നുണ്ട്. ഇപ്പോള്‍ 2625 ഡോളറാണ് അന്താരാഷ്ട്ര വില. കേരള വിപണിയില്‍ രണ്ടുദിവസത്തിനുള്ളില്‍ സ്വര്‍ണവില 1760 രൂപ പവനില്‍ കുറഞ്ഞു.