കുതിപ്പ് തുടർന്ന് സ്വർണവില, പവന്‍ വില 58,400ല്‍

Update: 2024-11-23 04:38 GMT

കേരളത്തിലെ സ്വർണ വിലയിൽ വർധന. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 58400 രൂപയും ഗ്രാമിന് 7300 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 57,800 രൂപയും ഗ്രാമിന് 7225 രൂപയുമായിരുന്നു വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. ആറ്‌ ദിവസത്തിനിടെ പവന് 2900 രൂപയാണ് തിരിച്ചുകയറിയത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63450 രൂപ നൽകേണ്ടി വരും.

18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 60 രൂപ കൂടി 6020 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം.

യുഎസ് പ്രസിഡൻറ് ആയി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റമാണ്  ഇപ്പോൾ കാണുന്നത്. അന്താരാഷ്ട്ര വില വീണ്ടും മുന്നേറുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Tags:    

Similar News