സംസ്ഥാനത്ത് ഇന്നും ചലനമില്ലാതെ സ്വര്‍ണവില. ചഞ്ചലമായ സ്വര്‍ണവിപണിയില്‍ ഒന്നിലധികം ദിവസങ്ങള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് അപൂര്‍വമാണ്.
അന്താരാഷ്ടതലത്തിലെ വ്യതിയാനങ്ങളും ഡോളറിന്റെ പ്രഭാവവുമെല്ലാം സ്വര്‍ണവിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 7215രൂപയും പവന് 57720 രൂപയുമായി ഇന്നും തുടരുകയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5060 രൂപയായി രുടരുന്നു. എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ട്.ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച വിലയിടിഞ്ഞ സ്വര്‍ണം ഇന്നും അതേവിലയില്‍ തുടരുകയാണ്. അന്ന് പവന് 360 രൂപയാണ് കുറഞ്ഞിരുന്നത്.അന്ന് പവന് 58000 രൂപയ്ക്കുമുകളിലായിരുന്നു വില. ശനിയാഴ്ച അത് 57720ലേക്ക് താഴ്ന്നു.