സ്വര്‍ണവില വീണ്ടും ഉയരുന്നു

  • ഇന്ന് വര്‍ധിച്ചത് പവന് 280 രൂപ
  • ഗ്രാമിന് 7260 രൂപ
  • പവന് 58080 രൂപ

Update: 2025-01-09 04:56 GMT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു . ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമാണ് ഇന്നത്തെ വിപണി വില. സ്വര്‍ണവില പവന് 58000 രൂപ എന്ന കടമ്പ മറികടന്ന ദിവസം കൂടിയാണ് ഇന്ന്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5990 രൂപയായി. എന്നാല്‍ വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 987 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണികളിലെ ചലനമനുസരിച്ചാണ് സ്വര്‍ണവില സംസ്ഥാനത്തും ഉയരുന്നത്. ഡോളറിന്റെ ശക്തിയും യുഎസിലെ പണപ്പെരുപ്പവും, ആഗോളതലത്തിലെ സംഘര്‍ഷങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. അതിന് ഇതുവരെയും മാറ്റം സംഭവിച്ചിട്ടില്ല. ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും ഉചിതമായ സെലക്ഷന്‍ കൂടിയാണ് പൊന്ന് എന്നതില്‍ സംശയമില്ല.

Tags:    

Similar News