റെക്കാര്‍ഡ് ലക്ഷ്യമിട്ട് സ്വര്‍ണക്കുതിപ്പ്; ഇന്നും 200 രൂപയുടെ വര്‍ധനവ്

  • സ്വര്‍ണം ഗ്രാമിന് 7340 രൂപ
  • പവന്‍ 58720 രൂപ

Update: 2025-01-13 04:40 GMT

സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ടുതന്നെ. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ആഗോളതലത്തിലുള്ള ട്രെന്‍ഡിന് അനുസൃതമായാണ് കേരളത്തിലും സ്വര്‍ണവിലയില്‍ വ്യതിയാനമുണ്ടാകുന്നത്.

സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായാണ് ഇന്ന് ഉയര്‍ന്നത്. ഞായറാഴ്ച ഒഴിവാക്കിയാല്‍ സ്വര്‍ണത്തിന് നാല് ദിവസം കൊണ്ട് കേരളത്തില്‍ വര്‍ധിച്ചത് 920 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 6050 രൂപയാണ് ഇന്നത്തെ വിപണിവില.

എന്നാല്‍ വെള്ളിവിലയ്ക്ക് മാത്രം മാറ്റമൊന്നും ഇല്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിന് സര്‍വകാല റെക്കാര്‍ഡ് വില വീണത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് ആയിരുന്നു. അന്ന് പവന് 59640 എന്ന വിലയില്‍ പൊന്നെത്തി. ഈ വിലയിലേക്ക് പൊന്നിനെത്താന്‍ ഇനി 920 രൂപയുടെ വര്‍ധനവ് മാത്രം മതി. 

Tags:    

Similar News