സ്വര്‍ണവില തിരിച്ചുകയറി
- ഗ്രാമിന് 10 രൂപയും പവന് 80രൂപയുമാണ് ഇന്ന് വര്‍ധിച്ചത്
- സ്വര്‍ണം ഗ്രാമിന് 7340 രൂപ
- പവന്‍ 58720 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്നലെ കുറഞ്ഞവില പൊന്ന് ഇന്ന് തിരിച്ചുപിടിച്ചു. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് ഉണ്ടായ നേരിയനഷ്ടം നികത്തി.
ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80രൂപയുമാണ് വര്‍ധിച്ചത്.
സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി തിരികെയെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്കാകമ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു.
അന്താരാഷ്ട്രതലത്തിലെ ചലനങ്ങള്‍ സംസ്ഥാനത്തും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു. ഒപ്പം ഡോളര്‍ കരുത്താര്‍ജിക്കുന്നതും ട്രംപ് അധികാരത്തിലേറാന്‍ തുടങ്ങുന്നതും വിപണിയില്‍ ചലനങ്ങളുണ്ടാക്കും.