കുതിച്ചുകയറി സ്വര്‍ണവില; പവന് വര്‍ധിച്ചത് 640 രൂപ
- സ്വര്‍ണം ഗ്രാമിന് 7260 രൂപ
- പവന്‍ 58080 രൂപ
സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് വര്‍ധിച്ചത് 80 രൂപയാണ്. പവന് കുതിച്ചുകയറിയത് 640 രൂപയും.
ഇതോടെ സ്വര്‍ണം ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമായി ഉയര്‍ന്നു. പുതുവര്‍ഷത്തില്‍ പൊന്നിന് കുതിപ്പു തന്നെയാണ്. മൂന്നു ദിവസത്തിനിടെ സ്വര്‍ണം പവന് 1200 രൂപയുടെ വര്‍ധനവാണ് കേരളത്തിലുണ്ടായത്.
18 കാരറ്റ് സ്വര്‍ണവും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5995 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.
വെള്ളി വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 95 രൂപയാണ് ഇന്നത്തെ വിപണിവില.