കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

  • പവന് 200 രൂപ വര്‍ധിച്ചു
  • സ്വര്‍ണം ഗ്രാമിന് 7285 രൂപ
  • പവന് 58280 രൂപ

Update: 2025-01-10 05:03 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ സ്വര്‍ണം ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമായി ഉയര്‍ന്നു.

രണ്ടുദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 480 രൂപയാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്നും ഇന്ന് വില ഉയര്‍ന്നിട്ടുണ്ട്.

ഗ്രാമിന് 20 രുപ വര്‍ധിച്ച് 6010 രൂപയായി. വെള്ളിവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് ഒരൂ രൂപ വര്‍ധിച്ച് 98 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News