സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ഇതാദ്യമായാണ് വിലയില്‍ ഇടിവുണ്ടായത്.
പവന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഒരു പവൻ സ്വർണ്ണത്തിന് 57,720 രൂപയും, ഗ്രാമിന് 7,215 രൂപയുമാണ് ഇന്നത്തെ വില. പവന് 58,080 രൂപയും ഗ്രാമിന് 7260 രൂപയുമായിരുന്നു ഇന്നലത്തെ വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപ എന്ന നിരക്കിലാണ് വ്യാപാരം.