സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ

  • സ്വര്‍ണം ഗ്രാമിന് 7330 രൂപ
  • പവന്‍ 58640 രൂപ

Update: 2025-01-14 04:55 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 7330 രൂപയും പവന് 58640 രൂപയുമാണ് ഇന്നത്തെ വിപണി വില.

ഇന്നലെ കുറിച്ച പവന് 58720 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില നേരിയ തോതില്‍ താഴേക്കിറങ്ങിയത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 6045 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

വെള്ളിവിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 57200 എന്ന നിരക്കാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.അതിനുശേഷം 12 ദിവസങ്ങള്‍കൊണ്ട് പൊന്നുവിലയില്‍1520 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. 

Tags:    

Similar News