സ്വര്‍ണ വിപണിയില്‍ നേരിയ ചലനം; പവന് 80 രൂപ വര്‍ധിച്ചു

Update: 2025-01-08 04:55 GMT

അധികനാള്‍ ചലനമില്ലാതെയാകാന്‍ സ്വര്‍ണവിപണിക്ക് സാധ്യമല്ല. ഏതാനും ദിവസം നിശ്ചലമായിരുന്ന പൊന്നുവില ഇന്ന് ചലിച്ചു. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

സ്വര്‍ണം ഗ്രാമിന് 7225 രൂപയും പവന് 57800 രൂപയുമായാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5965 രൂപയായി. അതേസമയം വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 97 രൂപയായി തുടരുന്നു.

കഴിഞ്ഞ ശനിയാഴ്ച വില കുറഞ്ഞ സ്വര്‍ണത്തിന് ഇന്നാണ് മാറ്റം സംഭവിക്കുന്നത്. അന്നാണ് പവന് 58000 രൂപ എന്ന നാഴികക്കല്ലില്‍നിന്ന് താഴെ വന്നത്. 

Tags:    

Similar News