സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 57200 രൂപയും ഗ്രാമിന് 7150 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 57,280 രൂപയും ഗ്രാമിന് 7160 രൂപയുമായിരുന്നു വില.
18 കാരറ്റ് സ്വർണ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5910 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിലയിലാണ് വ്യാപാരം.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
നവംബറിലെ സ്വർണവില
നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 13: 56,360
നവംബർ 14: 55,480
നവംബർ 15: 55,560
നവംബർ 16: 55,480
നവംബർ 17: 55,480
നവംബർ 18: 55,960
നവംബർ 19: 56520
നവംബർ 20: 56920
നവംബർ 21: 57160
നവംബർ 22: 57,800
നവംബർ 23: 58,400
നവംബർ 24: 58,400
നവംബർ 25: 57,600
നവംബർ 26: 56,640
നവംബർ 27: 56,840
നവംബർ 28: 56,720
നവംബർ 28: 57,280