സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

  • സ്വര്‍ണം ഗ്രാമിന് 7090 രൂപ
  • പവന് 56720 രൂപ

Update: 2024-11-28 05:05 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി താഴ്ന്നു. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയാണ് ഇന്നത്തെ വിപണി വില.

എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 96 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എന്നും സ്വര്‍ണത്തിന് മുവന്‍തൂക്കം നല്‍കാറുണ്ട്. കൂടാതെ സാമ്പത്തികമായ ചാഞ്ചാട്ടങ്ങളും പൊന്നിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലും ലെബനനും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും പശ്ചിമേഷ്യയില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇവിടെ പൊന്നിന്റെ ട്രെന്‍ഡ് മാറിക്കൊണ്ടേയിരിക്കുന്നു.

രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞതിനുശേഷമാണ് ഇന്നലെ വിലവര്‍ധനവുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News