സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്

  • ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്
  • സ്വര്‍ണം ഗ്രാമിന് 7160 രൂപ
  • പവന് 57280 രൂപ

Update: 2024-11-29 05:20 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം പൊന്നിന് നേരിയ വിലക്കുറവ് ഉണ്ടായിരുന്നെങ്കിലും അത് സ്ഥിരത പുലര്‍ത്തിയില്ല. റെക്കാര്‍ഡിട്ട കാലം തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് സ്വര്‍ണം. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് പൊന്നിന് കുറഞ്ഞത്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5915 രൂപയിലാണ് വ്യാപാരം. വെള്ളിക്ക് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില.

എപ്പോഴും അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങളാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്. ഇസ്രയേല്‍ -ഹിസ്ബുള്ള വെടിനിര്‍ത്തലാണ് കഴിഞ്ഞ ദിവസം പൊന്നിന് നേരിയ വിലക്കുറവ് ഉണ്ടാകാന്‍ കാരണം. എന്നാല്‍ രണ്ടുമാസത്തേക്കുള്ള ഈ വെടിനിര്‍ത്തലില്‍ അന്താരാഷ്ട്ര സമൂഹത്തിന് വിശ്വാസം പോരാ. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Tags:    

Similar News