ഏലക്ക വില 2900 രൂപയിൽ, അറിയാം ഇന്നത്തെ വില നിലവാരം

Update: 2024-11-18 13:30 GMT


മദ്ധ്യകേരളത്തിൽ നാളികേരം സർവകാല റെക്കോർഡ് വിലയിൽ കൈമാറി. മൂവാറ്റുപുഴ പണ്ടപ്പിള്ളി വിപണിയിൽ കിലോ 81 രൂപയിൽ നാളികേരത്തിൻറ ലേലം നടന്നു. കാർഷിക മേഖലകളിൽ നാളികേര ലഭ്യത ചുരുങ്ങിയതും ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ വെളിച്ചെണ്ണ വില ഉയരുന്നതും കൊപ്രയാട്ട് വ്യവസായികളെ സമ്മർദ്ദത്തിലാക്കി. മണ്ഡല കാലമായതിനാൽ ചെറുകിട വിപണികളിൽ പച്ചതേങ്ങ വിൽപ്പന വർദ്ധിച്ചു.

ഇടുക്കിയിൽ നടന്ന ഏലക്ക ലേലത്തിന് ചരക്ക് വരവ് കുറഞ്ഞത് ഉൽപ്പന്ന വില ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു. ശരാശരി ഇനങ്ങളുടെ വില പിന്നിട്ട 11 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 2935 രൂപയിൽ ലേലം നടന്നു. വലിപ്പം കൂടിയ ഇനങ്ങൾ കിലോ 3219 രൂപയിൽ കൈമാറി. ലേലത്തിന് വന്ന 16,020 കിലോഗ്രാം ചരക്കിൽ 15,601 കിലോ ഏലക്കയും ആഭ്യന്തര വിദേശ ഇടപാടുകാർ മത്സരിച്ച് വാങ്ങി.

അന്താരാഷ്ട്ര കുരുമുളക് സമൂഹ യോഗത്തിന് ശ്രീലങ്കയിൽ ഇന്ന് തുടക്കം കുറിച്ചു. ഇന്ത്യ അടക്കമുള്ള ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ കൊളംബോയിൽ നടക്കുന്ന യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. പ്രമുഖ ഉൽപാദന രാജ്യങ്ങളിൽ 2025 ലെ കുരുമുളക് വിളവ് സംബന്ധിച്ച പുതിയ കണക്കുകളെ ഉറ്റ് നോക്കുകയാണ് യു എസ്‐യൂറോപ്യൻ ബയ്യർമാർ.ആഭ്യന്തര ആവശ്യകാരിൽ നിന്നുള്ള പിൻതുണ ചുരുങ്ങിയതിനാൽ കൊച്ചിയിൽ കുരുമുളക് വില 62,800 രൂപ.

Tags:    

Similar News