കുതിപ്പ് തുടർന്ന് കുരുമുളക് വില; ഒരാഴ്ചക്കിടെ ക്വിൻറ്റലിന്‌ കൂടിയത് 2000 രൂപ

Update: 2025-03-12 11:52 GMT

വ്യവസായികൾ കൊക്കോ സംഭരണത്തിൽ തണുപ്പൻ മനോഭാവം പുലർത്തിയത്‌ ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും കർഷകരെ സമ്മർദ്ദത്തിലാക്കി. ഏതാനും ദിവസങ്ങളായി ചോക്ലേറ്റ്‌ വ്യവസായികളിൽ  നിന്നുളള ഡിമാൻറ്‌ കുറഞ്ഞതായി വിപണി വൃത്തങ്ങൾ. മദ്ധ്യകേരളത്തിൽ പച്ച കൊക്കോ കിലോ 130 രൂപ വരെ താഴ്‌ന്നു. ഉണക്ക കൊക്കോ കുരു കിലോ 500 രൂപയിലാണ്‌. സീസൺ മുന്നിൽ കണ്ടാണെന്ന്‌ വ്യവസായിക ഡിമാൻറ്‌ ചുരുങ്ങിയത്‌ ഉൽപാദകരുടെ പക്ഷം. മാസാന്ത്യതോടെ സംസ്ഥാനത്തിൻെറ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും കൊക്കോ വിളവെടുപ്പ്‌ ഊർജിതമാകും.

ഭക്ഷ്യയെണ്ണ ഇറക്കുമതി വീണ്ടും കുറഞ്ഞത്‌ വെളിച്ചെണ്ണ വില പതഞ്ഞ്‌ പൊങ്ങാൻ അവസരം ഒരുക്കുന്നു. കഴിഞ്ഞമാസം പാം ഓയിൽ ഇറക്കുമതിയിൽ 25 ശതമാനതോളം കുറവ്‌ സംഭവിച്ചത്‌ ഫലത്തിൽ നേട്ടമായത്‌ നാളികേര മേഖലയ്‌ക്കാണ്‌. ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി 3.73 ലക്ഷം ടണ്ണിൽ ഒതുങ്ങി, കഴിഞ്ഞ വർഷം ഇതേ മാസം വരവ്‌ 4.97 ലക്ഷം ടണ്ണായിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യയെണ്ണ ഇറക്കുമതി 2020 ന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലേയ്‌ക്ക്‌ ഇടിഞ്ഞത്‌ എണ്ണ കുരു കർഷകർക്ക്‌ നേട്ടമായി.കൊച്ചിയിൽ വെളിച്ചെണ്ണ 23,400 രൂപയെന്ന എറ്റവും ഉയർന്ന നിലവാരത്തിലാണ്‌ വ്യാപാരം നടന്നത്‌.

സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും അന്തരീക്ഷ താപനിലയിൽ നേരിയ കുറവ്‌, ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭ്യമായത്‌ റബർ കർഷകർക്ക്‌ പ്രതീക്ഷ സമ്മാനിച്ചു. ഉയർന്ന പകൽ ചൂടിനെ തുടർന്ന്‌ ടാപ്പിങിൽ നിന്നും ഉൽപാദകർ വിട്ടു നിൽക്കുകയാണ്‌, തുടർ മഴ ലഭ്യമായാൽ വൈകാതെ റബർ വെട്ട്‌ പുനരാരംഭിക്കാനാവുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ചെറുകിട കർഷകർ. കൊച്ചി കോട്ടയം വിപണികളിലെ ഷീറ്റ്‌ ക്ഷാമം വിട്ടുമാറിയില്ല. നാലാം ഗ്രേഡ്‌ 195 രൂപയിലും അഞ്ചാം ഗ്രേഡ്‌ 191 രൂപയിലും വ്യാപാരം നടന്നു, ലാറ്റക്‌സ്‌ വില 128 രൂപ. ബാങ്കോക്കിൽ റബർ കിലോ 201 രൂപയായി ഉയർന്നു. ഉൽപാദന മേഖലയിൽ ഇന്ന്‌ രണ്ട്‌ ലേലങ്ങളിലായിൽ മൊത്തം 60,000 കിലോ ഏലക്കയുടെ ഇടപാടുകൾ നടന്നു. ആകാശം മേഘാവ്യതമായതോടെ കാലാവസ്ഥ മാറ്റങ്ങളെ വാങ്ങലുകാർ ഗൗരവതോടെ തന്നെ വീക്ഷിക്കുന്നു. വിദേശ ബയ്യർമാർ ഇന്ത്യൻ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും പുതിയ ഓർഡറുകളെത്തിയതയി സൂചനയില്ല. 

ഇന്നത്തെ വില നിലവാരം 



Tags:    

Similar News