നുറുക്കലരിയുടെ കയറ്റുമതി നിരോധനം നീക്കി
- ബ്രോക്കന്‍ റൈസ് കയറ്റുമതിക്ക് 2022 സെപ്റ്റംബറിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്
- സംഭരണം വര്‍ധിച്ചതിനാലാണ് കയറ്റുമതി അനുവദിച്ചത്
;
നുറുക്കലരിയുടെ (ബ്രോക്കന്‍ റൈസ്) കയറ്റുമതി നിരോധനം സര്‍ക്കാര്‍ നീക്കി. കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തിന്
2022 സെപ്റ്റംബറിലാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. കയറ്റുമതി നയം ഉടനടി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഒരു വിജ്ഞാപനത്തില്‍ പറഞ്ഞു.
സാധനങ്ങളുടെ സംഭരണം വര്‍ധിച്ചതിനാല്‍ കയറ്റുമതി അനുവദിക്കണമെന്ന് കയറ്റുമതിക്കാര്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം, ബസ്മതി ഇതര വെളുത്ത അരിയുടെ കയറ്റുമതിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 490 യുഎസ് ഡോളര്‍ എന്ന നിയമം സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതോടെ ഈ ഇനത്തിന്റെ കയറ്റുമതിക്കുള്ള സമ്പൂര്‍ണ നിരോധനം പിന്‍വലിക്കുകയും ചെയ്തു.
രാജ്യത്ത് സര്‍ക്കാര്‍ ഗോഡൗണുകളില്‍ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെന്നും ചില്ലറ വില്‍പ്പന വിലകള്‍ നിയന്ത്രണത്തിലാണെന്നും മനസ്സിലാക്കിയപ്പോഴാണ് ഈ നടപടികള്‍ സ്വീകരിച്ചത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഭക്ഷ്യധാന്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനാലാണ് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കയറ്റുമതിക്ക് നിരോധനം ഉണ്ടായിരുന്നെങ്കിലും, സൗഹൃദപരവും ആവശ്യമുള്ളതുമായ രാജ്യങ്ങള്‍ക്ക് അഭ്യര്‍ത്ഥന പ്രകാരം കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.