ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ഇഷ്യൂവിനു 286.58 ഇരട്ടി അപേക്ഷകൾ
- രത്നവീർ പ്രിസിഷൻ എഞ്ചിനീയറിംഗ് ഇഷ്യൂവിനു രണ്ടാം ദിവസം 21.76 ഇരട്ടി അപേക്ഷകൾ
എസ് എം ഇ ഇഷ്യൂവായ ബേസിലിക് ഫ്ളൈ സ്റ്റുഡിയോയ്ക്ക് 286.58 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ഇഷ്യൂ 5-ന് അവസാനിച്ചു. ഇഷ്യൂ വഴി 66.35 കോടി സമാഹരിക്കാനായയിരുന്നു ലക്‌ഷ്യം. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഹൈദരാബാദിലും സേലത്തും പുതിയ ഓഫീസ സ്ഥാപിക്കുന്നതിനും ചെന്നൈയിലും പൂനെയിലും നിലവിലുള്ള ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഇഷ്യൂ തുക ഉപയോഗിക്കും.
ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ്, ഇന്ത്യയിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോയാണ്. കമ്പനികാനഡയിലും യുകെയിലും പ്രവർത്തിക്കുന്നുണ്ട്. സിനിമകൾ, ടിവി, നെറ്റ് സീരീസ്, പരസ്യങ്ങൾ എന്നെ മേഖലകളിലാണ് വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
ദി വെയിൽ, സ്പൈഡർ മാന് : നോ വെ ഹോം ,ടോപ് ഗൺ:മാവെറിക്ക് , അവേഞ്ചേഴ്‌സ്: ഏൻഡ് ഗെയിം , ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിങ്‌സ്, അലിട്ട: ബാറ്റിൽ ഏഞ്ചൽ തുടങ്ങിയ ഇംഗ്ലീഷ് സിനിമകളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.
രത്നവീർ പ്രിസിഷൻ എഞ്ചിനീയറിംഗ്
ഇഷ്യൂവിന്റെ രണ്ടാം ദിവസം 21.76 ഇരട്ടി അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. സ്റ്റെയിൻലെസ് സ്റ്റീൽ അധിഷ്ഠിത ഉൽപ്പന്ന നിർമ്മാതാവ് ഇഷ്യൂ വഴി 165.03 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. പ്രൈസ് ബാൻഡ് 93-98 രൂപയാണ്. സെപ്റ്റംബർ ആറിന് ഇഷ്യൂ അവസാനിക്കും. സെപ്റ്റംബർ 14 നു ഓഹരികൾ ലിസ്റ്റ് ചെയ്യും.
സരോജ ഫർമ
ഓഗസ്റ്റ് 31 നു ആരംഭിച്ച ഇഷ്യൂ സെപ്റ്റംബർ അഞ്ചിന് അവസാനിച്ചു. ഇതുവരെ ഇഷ്യൂവിനു 8.42 ഇരട്ടി അപേക്ഷകൾ ലഭിച്ചു.
10,84,800 ഓഹരികളിൽ നിന്ന് 9.11 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
പ്രമാര പ്രൊമോഷൻ
പ്രമാര പ്രൊമോഷന്‍റെ സെപ്റ്റംബർ 1-ന് ആരംഭിച്ച ഇഷ്യൂ 5-ന് അവസാനിച്ചു. 24.18 ഇരട്ടി അപേക്ഷകളാണ് ഇഷ്യൂവിനു ഇതുവരെ ലഭിച്ചിട്ടുള്ളത്. 15.27 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും