ആഗോള വിപണികൾ ദുർബലമായി, ഇന്ത്യൻ വിപണി ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത

  • ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്താലാണ് വ്യാപാരം തുടങ്ങിയത്
  • യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് അവസാനിച്ചത്
  • ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

Update: 2025-01-09 01:53 GMT

ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകളെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ തുറക്കാൻ സാധ്യത. ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.  അതേസമയം യുഎസ് ഓഹരി വിപണി ട്രഷറി യീൽഡുകളും ഡോളറും വർദ്ധിച്ചതോടെ  സമ്മിശ്രമായി അവസാനിച്ചു. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്താലാണ് വ്യാപാരം തുടങ്ങിയത്.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 23,715 ലെവലിൽ വ്യാപാരം നടത്തുന്നു.  നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 66 പോയിന്റ് ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ദുർബലമായ തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

 ചൈനയിലെ പണപ്പെരുപ്പ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ, വ്യാഴാഴ്ച ഏഷ്യൻ വിപണികളിൽ താഴ്ന്ന നിലയിൽ വ്യാപാരം നടക്കുന്നു.

ജപ്പാന്റെ ബെഞ്ച്മാർക്ക് നിക്കി  0.14% ഇടിഞ്ഞു, ടോപ്പിക്സ് 0.29% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.1% ഇടിഞ്ഞു, കോസ്ഡാക്ക് 0.38% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണി

യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് അവസാനിച്ചത്. തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിൽ ഭാവിയിലെ ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കലിനുള്ള സാധ്യത വ്യാപാരികൾ വിലയിരുത്തിയതോടെ ബുധനാഴ്ച എസ് ആൻറ് പി 500 നേരിയ നേട്ടം കൈവരിച്ചു. സൂചിക 0.16% ഉയർന്ന് 5,918.25 ൽ ക്ലോസ് ചെയ്തു, അതേസമയം നാസ്ഡാക്ക് കോമ്പോസിറ്റ് 0.06% ഇടിഞ്ഞ് 19,478.88 ൽ എത്തി. ഡൗ ജോൺസ് വ്യാവസായിക ശരാശരി 106.84 പോയിന്റ് അഥവാ 0.25% ഉയർന്ന് 42,635.20 ൽ അവസാനിച്ചു.

ഇന്ത്യൻ വിപണി

അഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് ഫ്ലാറ്റായാണ്. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും നേരിയ ഇടിവ് വിപണിക്ക് നേരിടേണ്ടി വന്നു. ഐടി, ഓയിൽ ആൻറ് ഗ്യാസ്, എഫ്എംസിജി മേഖലകളിൽ നിന്നുള്ള വാങ്ങൽ സമ്മർദ്ദമാണ് വിപണിക്ക് താങ്ങായത്. സെൻസെക്സ് 50.62 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 78,148.49 ലും നിഫ്റ്റി 18.95 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 23,688.95 ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌സിഎൽ ടെക്, മാരുതി തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ട്രെന്റ്, ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, ശ്രീറാം ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചികയാണ് മികച്ച നേട്ടം നൽകിയത്. 1.39 ശതമാനമാണ് സൂചിക ഉയർന്നത്. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ 0.41 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 1.17 ശതമാനവും ഫാർമ സൂചിക ഒരു ശതമാനവും നഷ്ടം നൽകി. നിഫ്റ്റി മെറ്റൽ,  0.80 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. 

പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,743, 23,804, 23,901

 പിന്തുണ: 23,548, 23,488, 23,390

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള റെസിസ്റ്റൻസ്: 50,151, 50,354, 50,681

പിന്തുണ: 49,497, 49,294, 48,967

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജനുവരി 8 ന് മുൻ സെഷനിലെ 0.82 ലെവലിൽ നിന്ന് 0.83 ആയി വർദ്ധിച്ചു.

ഇന്ത്യ വിക്സ്

വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.33% ഇടിഞ്ഞ് 14.47 ആയി.

വിദേശ സ്ഥാപന നിക്ഷേപകർ

തിങ്കളാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 2,575 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 5749 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

തുടർച്ചയായ രണ്ടാം സെഷനിലും രൂപയുടെ മൂല്യം 13 പൈസ കുറഞ്ഞ് 85.87 എന്ന  താഴ്ന്ന നിലയിലെത്തി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ബോറോസിൽ റിന്യൂവബിൾസ്

ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകളുടെ നിർമ്മാണത്തിലെ നിർണായക ഘടകമായ സോളാർ ഗ്ലാസ് നിർമ്മാണത്തിൽ കമ്പനി നിലവിലെ ശേഷി 50% വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. മുമ്പ് നിർത്തിവച്ചിരുന്ന വിപുലീകരണ പദ്ധതികൾ പുനരാരംഭിച്ചു.

പ്രതാപ് സ്നാക്സ്

ഓതം ഇൻവെസ്റ്റ്മെന്റ്  ഇൻഫ്രാസ്ട്രക്ചറിൽ നിന്നും മഹി മധുസൂദൻ കേലയിൽ നിന്നും  544 കോടി രൂപയ്ക്ക് കമ്പനിയുടെ 26% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓപ്പൺ ഓഫർ ലഭിച്ചു.

എൻ‌ടി‌പി‌സി ഗ്രീൻ എനർജി

എൻ‌ടി‌പി‌സി ഗ്രീൻ എനർജി ലിമിറ്റഡും രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ​​ലിമിറ്റഡും  74:26 അനുപാതത്തിൽ  സംയുക്ത സംരംഭമായി  ഒരു സബ്സിഡിയറി ആരംഭിച്ചു. പുതിയ സബ്സിഡിയറി രാജസ്ഥാനിൽ പുനരുപയോഗ ഊർജ്ജ പാർക്കുകൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും  ചെയ്യും.

പേജ് ഇൻഡസ്ട്രീസ്

 ഓഹരി ഉടമകൾക്കുള്ള മൂന്നാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത് പരിഗണിക്കുന്നതിനായി കമ്പനി ഫെബ്രുവരി 5 ന് യോഗം ചേരും.

എവറസ്റ്റ് ഓർഗാനിക്സ്

152 രൂപ വിലയിൽ  2,63,157 കൺവേർട്ടിബിൾ വാറണ്ടുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കമ്പനി ജനുവരി 15 ന് യോഗം ചേരും.  152 രൂപ വിലയിൽ 10 രൂപ മുഖവിലയുള്ള 17.1 ലക്ഷം വരെ ഓഹരികൾ അനുവദിക്കുന്നത് പരിഗണിക്കും.

സീ മീഡിയ

ഇക്വിറ്റി ഷെയറുകളോ മറ്റ് ഉപകരണങ്ങളോ ഇഷ്യൂ ചെയ്തുകൊണ്ട് ഒന്നോ അതിലധികമോ തവണകളായി ഫണ്ട് സമാഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും പരിഗണിക്കാനും കമ്പനി ജനുവരി 13 ന് യോഗം ചേരും.

സെലിബ്രിറ്റി ഫാഷൻസ്

എഫ്‌പി‌ഐകൾക്കും പൊതു വിഭാഗത്തിനും 10 രൂപ മുഖവിലയുള്ള 29 ലക്ഷം വരെ  ഓഹരികൾ മുൻഗണനാ അടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യാൻ കമ്പനി അംഗീകാരം നൽകി.


Tags:    

Similar News