തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 1100 പോയിന്റ് മുന്നേറി, എല്ലാ സെക്ടറും നേട്ടത്തിൽ

Update: 2025-04-08 10:59 GMT
തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 1100 പോയിന്റ് മുന്നേറി, എല്ലാ സെക്ടറും നേട്ടത്തിൽ
  • whatsapp icon

ഇന്നലത്തെ കനത്ത നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി വിപണി. സെൻസെക്സ് 1089.18 പോയിന്റ് അഥവാ 1.49 ശതമാനം ഉയർന്ന്‌ 74,227.08 ലും നിഫ്റ്റി 374.25 പോയിന്റ് അഥവാ 1.69 ശതമാനം ഉയർന്ന്‌ 22,535.85 ലും ക്ലോസ് ചെയ്തു. 

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയാണ് ഇന്നലെ ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമയത്. ഏഷ്യന്‍ വിപണിയുടെ തകര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന ചിന്തയാണ് ഇന്ന് വിപണി   തിരിച്ചുകയറാന്‍ കാരണമയത്.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ പവർ ഗ്രിഡ് ഒഴികെയുള്ള എല്ലാ ഓഹരികളും നേട്ടത്തിൽ അവസാനിച്ചു. ടൈറ്റൻ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൺ & ട്യൂബ്രോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ്, സൊമാറ്റോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി മീഡിയ സൂചികയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സൂചിക 4.72 ശതമാനം ഉയർന്നു. നിഫ്റ്റി റിയലിറ്റി (+2.47%), നിഫ്റ്റി ഓട്ടോ (+1.63%), നിഫ്റ്റി ഓയിൽ & ഗ്യാസ് (+2.20%), നിഫ്റ്റി ഫാർമ (+1.91%), നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് +2.59 ശതമാനവും ഉയർന്നു.

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 2 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് -10.31 ശതമാനം ഇടിഞ്ഞ്‌ 20.44 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ തിങ്കളാഴ്ചത്തെ ഇടിവിന് ശേഷം ടോക്കിയോയിലെ നിക്കി 225 സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ്, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നേട്ടത്തിലെത്തി. നിക്കി 225 സൂചിക 6 ശതമാനം ഉയർന്നു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.22 ശതമാനം ഉയർന്ന് ബാരലിന് 64.35 യുഎസ് ഡോളറിലെത്തി.

Tags:    

Similar News