ഓഹരി വിപണിയിൽ കാളക്കുതിപ്പ്; സെൻസെക്സും നിഫ്റ്റിയും 2% ഉയർന്നു, നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നേട്ടം

Update: 2025-04-15 11:07 GMT
ഓഹരി വിപണിയിൽ  കാളക്കുതിപ്പ്; സെൻസെക്സും നിഫ്റ്റിയും 2% ഉയർന്നു, നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നേട്ടം
  • whatsapp icon

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ താരിഫുകളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് ആഗോള വിപണികളിലെ ഉയർച്ചയുടെ സൂചനയായി ബെഞ്ച്മാർക്ക്  സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന്  2 ശതമാനത്തിലധികം ഉയർന്നു.

സെൻസെക്സ് 1,578 പോയിന്റ് അഥവാ 2.10 ശതമാനം ഉയർന്ന് 76,734.89 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 500 പോയിന്റ് അഥവാ 2.19 ശതമാനം ഉയർന്ന് 23,328.55 ൽ എത്തി. ഇതോടെ  ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം  402 ലക്ഷം കോടിയിൽ നിന്ന് 412 ലക്ഷം കോടിയായി ഉയർന്നു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻ‌സെക്സ് ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്ക് 6.84 ശതമാനവും ടാറ്റ മോട്ടോഴ്‌സ് 4.50 ശതമാനം ഉയർന്നു. ലാർസൺ ആൻഡ് ട്യൂബ്രോ, ആക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, എച്ച്ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, എച്ച്‌സി‌എൽ ടെക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐ‌ടി‌സി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. സൂചികകളില്‍ നിഫ്റ്റി റിയലിറ്റി ആണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സൂചിക 5.64 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ  (+3.20%), നിഫ്റ്റി ഓട്ടോ (+3.39%), നിഫ്റ്റി ഓയിൽ & ഗ്യാസ് (+1.57%), നിഫ്റ്റി ഫാർമ (+2.20%), നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് (+2.00%) എന്നിങ്ങനെയാണ് മറ്റ്‌ സൂചികകളിലെ മുന്നേറ്റം.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 3 ശതമാനം വീതം ഉയർന്നു. ഇന്ത്യ വിക്സ് 19.80 ശതമാനം താഴ്ന്ന് 16.13 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക, ടോക്കിയോയിലെ നിക്കി 225, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ്, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവ നേട്ടത്തിലാണ്. യൂറോപ്പിലെ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ തിങ്കളാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.52 ശതമാനം ഇടിഞ്ഞ് ബാരലിന് 64.54 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 33 പൈസ ഉയർന്ന് 85.77 ൽ എത്തി.

Tags:    

Similar News