കേരള കമ്പനികൾ ഇന്ന്; ഇടിവ് നേരിട്ട് ഹാരിസണ്‍സ് മലയാളം ഓഹരികൾ
10 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടം കൊയ്യാന്‍ സാധിച്ചത്
കേരള കമ്പനികളിൽ ഹാരിസണ്‍സ് മലയാളം ഓഹരികളായിരുന്നു ഇന്ന് ഏറ്റവും നഷ്ടം നേരിട്ടത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.21 ശതമാനം നഷ്ടത്തോടെ 284.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1,20,327 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 578 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 341.85 രൂപയും താഴ്ന്ന് വില 149.65 രൂപയുമാണ്.
നേട്ടത്തിലായ ഓഹരികൾ
കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരികൾ 1.44 ശതമാനം കുതിപ്പോടെ 694.55 രൂപയിലെത്തി. സി എസ് ബി ബാങ്ക് ഓഹരികൾ 1.31 ശതമാനം നേട്ടത്തോടെ 308.35 രൂപയിൽ ക്ലോസ് ചെയ്തു. ഹാമണപ്പുറം ഫിനാൻസ് ഓഹരികൾ 0.74 ശതമാനം വർധനയോടെ 180.32 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ സർവ്വീസസ് ഓഹരികൾ 1.09 ശതമാനം ഉയർന്ന് 320.85 രൂപയിലെത്തി. ഗുജറാത്ത് ഇന്‍ജെക്ട് ഓഹരികൾ 1.86 ശതമാനം നേട്ടം നൽകി 25.25 രൂപയിൽ ക്ലോസ് ചെയ്തു.
നഷ്ടം നേരിട്ട ഓഹരികൾ
കൊച്ചിൻ മിനറൽസ് ഓഹരികൾ 5.63 ശതമാനം നഷ്ടത്തോടെ 278.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.54 ശതമാനം ഇടിവോടെ 25.47 രൂപയിൽ ക്ലോസ് ചെയ്തതു. കല്യാൺ ജൂവലേഴ്സ് ഓഹരികൾ 5.40 ശതമാനം താഴ്ന്ന് 626.75 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 2.93 ശതമാനം നഷ്ടത്തിൽ 1431.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.86 ശതമാനം ഇടിവിൽ 462.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.