ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു, ഏഷ്യൻ വിപണികൾ ഇടിവിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്നേക്കും
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
- ഏഷ്യൻ വിപണികൾ ഇടിവിലാണ്.
- യുഎസ് ഓഹരികൾ നേരിയ തോതിൽ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
ആഗോള സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നെഗറ്റവായി തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഓഹരികൾ നേരിയ തോതിൽ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണികൾ ഇടിവിലാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 44 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 22,916 ൽ വ്യാപാരം ആരംഭിച്ചു. ഇത് ഇന്ത്യൻ വിപണിയുടെ നെഗറ്റീവ് തുടക്ക സൂചിപ്പിക്കുന്നു.
യുഎസ് വിപണി
ബുധനാഴ്ച യുഎസ് ഓഹരികൾ നേരിയ തോതിൽ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകർ ഫെഡറൽ റിസർവിന്റെ ജനുവരി പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് സൂക്ഷ്മമായി പരിശോധിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പദ്ധതികൾ സ്വാംശീകരിക്കുകയും ചെയ്തതോടെ എസ് ആൻറ് പി 500 തുടർച്ചയായ രണ്ടാമത്തെ ഉയർന്ന ക്ലോസിംഗ് നിലയിലെത്തി.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 71.25 പോയിന്റ് അഥവാ 0.16% ഉയർന്ന് 44,627.59 ലെത്തി. എസ് ആൻഡ് പി 14.57 പോയിന്റ് അഥവാ 0.24% ഉയർന്ന് 6,144.15 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 14.99 പോയിന്റ് അഥവാ 0.07% ഉയർന്ന് 20,056.25 ൽ ക്ലോസ് ചെയ്തു.
ടെസ്ല ഓഹരി വില 1.82% ഉയർന്നു. മൈക്രോസോഫ്റ്റ് ഓഹരികൾ 1.25% ഉയർന്നു. നിക്കോള ഓഹരി വില 39.1% ഇടിഞ്ഞു. സെലനീസ് ഓഹരികൾ 21.5% ഇടിഞ്ഞു, ഷിഫ്റ്റ് 4 ഓഹരി വില 17.5% ഇടിഞ്ഞു. ഗ്ലോബൽ ബ്ലൂ ഓഹരികൾ 17.5% ഉയർന്നു, അനലോഗ് ഡിവൈസസ് ഓഹരികൾ 9.7% ഉയർന്നു.
ഏഷ്യൻ വിപണി
ഏഷ്യയിലെ ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു. ടോക്കിയോ സമയം രാവിലെ 8:18 വരെ എസ് ആൻറ്പി പി 500 ഫ്യൂച്ചറുകളിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല.ഹാങ് സെങ് ഫ്യൂച്ചറുകൾ 0.8% ഇടിഞ്ഞു. ഓസ്ട്രേലിയയുടെ എസ് ആൻറ്പി പി/എഎസ്എക്സ് 200 0.7% ഇടിഞ്ഞു
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 28.21 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 75939.18 ൽ ക്ലോസ് ചെയ്തു. എൻഎസ്‌ഇ നിഫ്റ്റി 12.40 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 22932.90 ൽ ക്ലോസ് ചെയ്തു.സൊമാറ്റോ,ലാർസൻ ആൻഡ് ട്യൂബ്രോ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്,ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, സൺ ഫാർമ, പവർ ഗ്രിഡ്, ബജാജ് ഫിൻസെർവ്, എച്ച്‌സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ 0.04 ശതമാനവും, ഐടി 1.30 ശതമാനവും നിഫ്റ്റി ഫാർമ 0.71 ശതമാനവും ഇടിവ് നേരിട്ടപ്പോൾ മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക്, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 1-2 ശതമാനം വരെ ഉയർന്നു.നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 1.2 ശതമാനവും സ്‌മോൾക്യാപ് സൂചിക 2.4 ശതമാനവും ഉയർന്നു.
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,022, 23,078, 23,168
പിന്തുണ: 22,843, 22,787, 22,697
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 49,649, 49,843, 50,158
പിന്തുണ: 49,019, 48,825, 48,510
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മുൻ സെഷനിലെ 0.84 ൽ നിന്ന് ഫെബ്രുവരി 19 ന് 0.80 ആയി കുറഞ്ഞു,
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.56 ശതമാനം കുറഞ്ഞ് 15.42 ലെവലിലെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
ബുധനാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 1,881 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 1957 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.06% ഇടിഞ്ഞ് 86.85 ആയി.
സ്വർണ്ണ വില
ഡോളർ ഉയർന്നതോടെ റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% ഇടിഞ്ഞ് 2,928.49 ഡോളറിലെത്തി. ബുള്ളിയൻ ഔൺസിന് 2,946.85 ഡോളറെന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4% ഇടിഞ്ഞ് 2,936.10 ഡോളറിൽ ക്ലോസ് ചെയ്തു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
എച്ച്എഫ്സിഎൽ
പഞ്ചാബ് ടെലികോം സർക്കിളിൽ 2,501.3 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി ഭാരത് നെറ്റ് ഫേസ്-III പ്രോഗ്രാമിന് കീഴിൽ ബിഎസ്എൻഎല്ലുമായി കരാർ ഒപ്പിട്ട ആദ്യത്തെ കമ്പനിയായി എച്ച്എഫ്സിഎൽ മാറി. ഭാരത് സഞ്ചാർ നിഗത്തിൽ നിന്ന് 2,501.30 കോടി രൂപയുടെ അഡ്വാൻസ് വർക്ക് ഓർഡർ എച്ച്എഫ്സിഎല്ലിന് ലഭിച്ചു.
ആർഐടിഇഎസ്
ജലവിഭവങ്ങൾ, സമുദ്ര, ഉൾനാടൻ ജലപാത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സേവനങ്ങളിലും ഗവേഷണ വികസന പദ്ധതികളിലും സഹകരിക്കുന്നതിന് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനുമായി (സിഡബ്ല്യുപിആർഎസ്) ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
പതഞ്ജലി ഫുഡ്‌സ്
കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് (CIRP) മുമ്പ് 186 കോടി രൂപ നൽകണമെന്ന് ആദായനികുതി വകുപ്പ് കമ്പനിയോട് ആവശ്യപ്പെട്ട ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
വാരി എനർജിസ്
ഖാബ റിന്യൂവബിൾ എനർജിയിൽ നിന്ന് 362.5 മെഗാവാട്ട് ശേഷിയുള്ള സോളാർ മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ കമ്പനിക്ക് ലഭിച്ചു.
ഓർക്കിഡ് ഫാർമ
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) ഫെബ്രുവരി 10-18 തീയതികളിൽ തമിഴ്‌നാട്ടിലെ ആലത്തൂരിലുള്ള കമ്പനിയുടെ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റ് (എപിഐ) നിർമ്മാണ കേന്ദ്രത്തിൽ പരിശോധന നടത്തി.
ഔഫിസ് സ്പേസ് സൊല്യൂഷൻസ്
മുംബൈയിലെ ജോയിന്റ് കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ്, എച്ച്ഡിഎഫ്സി ബാങ്കിനും ഐസിഐസിഐ ബാങ്കിനും കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി കണ്ടുകെട്ടാൻ ഉത്തരവിട്ടു. നികുതി അതോറിറ്റിയുടെ ഉത്തരവ് സ്ഥാപനത്തിന് സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കില്ല.
ഭാരത് ഫോർജ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്, ഇന്ത്യയിൽ നിർമ്മിച്ച പീരങ്കികൾ വിതരണം ചെയ്യുന്നതിനായി യുഎസ്എയിലെ എഎം ജനറലുമായി ഒരു ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു. ഒരു ഇന്ത്യൻ പ്രതിരോധ നിർമ്മാതാവിൽ നിന്ന് അമേരിക്കയിലേക്ക് പീരങ്കികൾ വിതരണം ചെയ്യുന്ന ആദ്യ സംഭവമാണിത്.
ടോറന്റ് പവർ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടോറന്റ് ഗ്രീൻ എനർജി, അതിന്റെ അനുബന്ധ സ്ഥാപനമായ ടോറന്റ് ഉർജ 30 സംയോജിപ്പിച്ചു.
ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റിക്സ്
ഫെബ്രുവരി 19 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അഭിനന്ദൻ ഗുപ്തയെ നിയമിക്കാൻ ബോർഡ് അംഗീകാരം നൽകി.
ബിഎസ്ഇ
ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തെ പ്രമുഖരായ ഗോൾഡ്മാൻ സാച്ച്സ് ബുധനാഴ്ച പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച് ബിഎസ്ഇയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 401 കോടി രൂപയ്ക്ക് വാങ്ങി.