ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഇന്ത്യൻ വിപണി ഫ്ലാറ്റായി തുറക്കാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി 20 പോയിൻറ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നു
- ഏഷ്യൻ വിപണികൾ പോസിറ്റീവാണ്.
- യുഎസ് വിപണിക്ക് അവധിയായിരുന്നു.
ആഗോള വിപണികളിലെ സമ്മിശ്ര സൂചനകളെ തുടർന്ന് ഇന്ന് ഇന്ത്യൻ ഓഹരി വിപണി ഫ്ലാറ്റായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റി നിഫ്റ്റി ൨൦ പോയിൻറ് ഇടിവിലാണ്. ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഓഹരി വിപണിക്ക് അവധിയായിരുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,006 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 20 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
യൂറോപ്യൻ വിപണികളിലെ നേട്ടങ്ങൾ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി 225 0.28% നേട്ടമുണ്ടാക്കിയപ്പോൾ ടോപ്പിക്സ് സൂചിക 0.37% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേരിയ തോതിൽ ഉയർന്നപ്പോൾ കോസ്ഡാക്ക് 0.18% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഉയർന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾ സ്ട്രീറ്റ്
ആദ്യ യുഎസ് പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് യുഎസ് ഓഹരി വിപണികൾ തിങ്കളാഴ്ച അടച്ചിട്ടു.
ഇന്ത്യൻ വിപണി
എട്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നേട്ടത്തിലേക്ക് തിരിച്ചെത്തി. സെൻസെക്സ് 68.47 പോയിന്റ് അഥവാ 0.09% ഉയർന്ന് 76,007.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 37.25 പോയിന്റ് അഥവാ 0.16% ഉയർന്ന് 22,966.50 ൽ ലെത്തി.ബജാജ് ഫിൻസെർവ്, പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ്, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, സൊമാറ്റോ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ തലത്തിൽ നിഫ്റ്റി ഫാർമ സൂചികയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചിക 1.27% ഉയർന്നു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 0.32- 0.82 ശതമാനത്തോളം ഉയർന്നു.മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,981, 23,040, 23,135
പിന്തുണ: 22,791, 22,733, 22,638
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 49,338, 49,525, 49,828
പിന്തുണ: 48,731, 48,544, 48,241
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR),മുൻ സെഷനിലെ 0.77 ൽ നിന്ന് ഫെബ്രുവരി 17 ന് 0.87 ആയി ഉയർന്നു.
ഇന്ത്യവിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഭയ സൂചികയായ ഇന്ത്യ വിക്സ്, 4.71 ശതമാനം ഉയർന്ന് 15.72 ലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ
തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 3,937.83 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 4,759.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
എണ്ണ വില
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.03% കുറഞ്ഞ് 75.20 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.71% ഉയർന്ന് 71.24 ഡോളറിലെത്തി.
സ്വർണ്ണ വില
സ്വർണ്ണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.1% ഉയർന്ന് 2,898.99 ഡോളറിലെത്തി, യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.4% ഉയർന്ന് 2,912.60 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഭാരതി എയർടെൽ
പ്രൊമോട്ടർ സ്ഥാപനമായ ഇന്ത്യൻ കോണ്ടിനെന്റ് ഇൻവെസ്റ്റ്മെന്റ്, എയർടെല്ലിലെ 0.8% ഓഹരികൾ ബ്ലോക്ക് ഡീലുകൾ വഴി വിൽക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇടപാടിന്റെ ഓഫർ വില ഒരു ഓഹരിക്ക് 1,658.80 രൂപയായിരിക്കും..
യുനോ മിൻഡ
4 വീലർ പാസഞ്ചർ വാഹനങ്ങൾക്കും, വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്കുമായി ഉയർന്ന വോൾട്ടേജ് പവർട്രെയിൻ ഉൽപ്പന്നങ്ങളുടെ വികസനത്തിനും നിർമ്മാണത്തിനുമായി യുനോ മിൻഡ ഓട്ടോ ഇന്നൊവേഷൻസ്, സുഷൗ ഇന്നൊവൻസ് ഓട്ടോമോട്ടീവ് കമ്പനി, ഇന്നൊവൻസ് ഓട്ടോമോട്ടീവ് (എച്ച്കെ) ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായി കമ്പനി ഒരു സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു.
ദീപക് ഫെർട്ടിലൈസേഴ്‌സ് ആൻറ് പെട്രോകെമിക്കൽസ് കോർപ്പറേഷൻ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ദീപക് മൈനിംഗ് സൊല്യൂഷൻസ്, ഓസ്‌ട്രേലിയൻ അനുബന്ധ സ്ഥാപനമായ പ്ലാറ്റിനം ബ്ലാസ്റ്റിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 65% ൽ നിന്ന് 85% ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മറ്റ് ഓഹരി ഉടമകളിൽ നിന്ന് 11.78 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറി (64.1 കോടി രൂപ) ഓഹരികൾ വാങ്ങി.
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള യുഐഐഎംഎസ് ആശുപത്രിയുടെ (ഉഷാക്കൽ അഭിനവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രവർത്തനങ്ങളും മാനേജ്‌മെന്റും കിംസ് ഏറ്റെടുത്തു. വരും വർഷങ്ങളിൽ യുഐഐഎംഎസ് ആശുപത്രിയിൽ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കുന്നതിന് ഒരു കോൾ ഓപ്ഷൻ (ബാധ്യതയല്ല) പ്രയോഗിക്കാനും ഈ തന്ത്രപരമായ പങ്കാളിത്തം കിംസിനെ പ്രാപ്തമാക്കും. പുതിയ സ്ഥാപനം കിംസ്-യുഐഎംഎസ് ആശുപത്രി എന്നറിയപ്പെടും.
ജിഎംആർ എയർപോർട്ട്സ്
2025 ജനുവരിയിൽ യാത്രക്കാരുടെ എണ്ണം 11% വർദ്ധിച്ച് 1.06 കോടിയിലെത്തി, എന്നാൽ മുൻ മാസത്തെ (ഡിസംബർ 2024) അപേക്ഷിച്ച് 2% കുറഞ്ഞു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 11% വർദ്ധിച്ചു, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 12.4% വർദ്ധിച്ചു. ജനുവരിയിൽ വിമാന നീക്കങ്ങൾ 9% വർദ്ധിച്ച് 63,767 ആയി.
വൺ 97 കമ്മ്യൂണിക്കേഷൻസ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പേടിഎം സർവീസസ്, എസ്‌ബിഐ മ്യൂച്വൽ ഫണ്ടുമായി ഒരു പങ്കാളിത്തത്തിൽ ഒപ്പുവച്ചു.
സൊമാറ്റോ
ഫുഡ് ഡെലിവറി കമ്പനി നഗ്ഗറ്റ് അവതരിപ്പിച്ചു. സൊമാറ്റോ ലാബ്‌സിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണ് നഗ്ഗറ്റ്.
സുരക്ഷ ഡയഗ്നോസ്റ്റിക്
ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്ത് നിന്ന് അമിത് സറഫ് രാജിവച്ചു.
വികാസ് ലൈഫ് കെയർ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയമിച്ച അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ പുറപ്പെടുവിച്ച ഒരു ഷോ കോസ് നോട്ടീസിൽ കമ്പനിയെയും അതിന്റെ പ്രൊമോട്ടർമാരിൽ ഒരാളെയും മറ്റ് ചില വ്യക്തികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.