നാലാം ദിനവും ഫ്ലാറ്റ് ! കൈപൊള്ളി നിക്ഷേപകർ

Update: 2025-02-21 11:12 GMT

ഓട്ടോ, ഫാർമസ്യൂട്ടിക്കൽ, ഫിനാൻഷ്യൽ, എഫ്എംസിജി ഓഹരികളിൽ വിൽപ്പന ശക്തമായതോടെ തുടർച്ചയായ നാലാം  ദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു.

സെൻസെക്സ് 424.90 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 75,311.06 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 117.25 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 22,795.90 ൽ ക്ലോസ് ചെയ്തു.

സെൻസെസ് ഓഹരികൾ ( Top Gainers, Losers )

ടാറ്റ സ്റ്റീൽ, ലാർസൻ ആൻഡ് ട്യൂബ്രോ, എച്ച്‌സി‌എൽ ടെക്, ഏഷ്യൻ പെയിന്റ്സ്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, എൻ‌ടി‌പി‌സി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം മഹീന്ദ്ര ആൻഡ്  മഹീന്ദ്ര, അദാനി പോർട്ട്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, പവർ ഗ്രിഡ്, സൊമാറ്റോ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമന്റ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നേട്ടമുണ്ടാക്കിയ ഓഹരികൾ: ടാറ്റ സ്റ്റീൽ (1.88% വർധന), ലാർസൻ & ട്യൂബ്രോ (1.10% വർധന), എച്ച്‌സി‌എൽ ടെക്‌നോളജീസ് (0.75% വർധന), ഏഷ്യൻ പെയിന്റ്‌സ് (0.35% വർധന), എച്ച്‌ഡി‌എഫ്‌സി ബാങ്ക് (0.31% വർധന)

നഷ്ടം നേരിട്ട ഓഹരികൾ : മഹീന്ദ്ര & മഹീന്ദ്ര (6.07% ഇടിവ്), ടാറ്റ മോട്ടോഴ്‌സ് (2.46% ഇടിവ്), വിപ്രോ (2.20% ഇടിവ്), സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (1.60% ഇടിവ്), പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (1.52% ഇടിവ്) 

സെക്ടറൽ സൂചിക

 13 പ്രധാന സൂചികകളിൽ 12 എണ്ണവും ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റൽ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൂചിക ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 1.32 ശതമാനവും , നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.70  ശതമാനം ഇടിഞ്ഞു. ഇന്ത്യ വിക്സ് 1.03 ശതമാനം ഇടിഞ്ഞ് 14.53 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.59 ശതമാനം ഇടിഞ്ഞ് ബാരലിന് 76.05 ഡോളറിലെത്തി.. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 86.71 ൽ ക്ലോസ് ചെയ്തു.

Tags:    

Similar News