കേരള കമ്പനികൾ ഇന്ന്: കുതിപ്പിൽ കൊച്ചിൻ മിനറൽസ് ഓഹരികൾ
കമ്പനിയുടെ വിപണി മൂല്യം 230 കോടി രൂപയിലെത്തി
കേരള കമ്പനികളിൽ കൊച്ചിൻ മിനറൽസ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.62 ശതമാനം കുതിപ്പോടെ 294.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 48,023 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 630 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 414.90 രൂപയും താഴ്ന്ന് വില 239.00 രൂപയുമാണ്.
പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ഓഹരികൾ 0.33 ശതമാനം കുതിപ്പോടെ 157.21 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികൾ 0.08 ശതമാനം നേട്ടത്തോടെ 25.95 രൂപയിൽ ക്ലോസ് ചെയ്തു.
കൂടുതൽ ഇടിവ് നേരിട്ട ഓഹരികൾ
കല്യാൺ ജൂവലേഴ്സ് ഓഹരികൾ 6.21 ശതമാനം നഷ്ടത്തിൽ 662.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 3.59 ശതമാനം നഷ്ടത്തോടെ 404.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 3.44 ശതമാനം ഇടിവോടെ 26.88 രൂപയിൽ ക്ലോസ് ചെയ്തതു. ടോളിൻസ് ടയർസ് ഓഹരികൾ 3.02 ശതമാനം താഴ്ന്ന് 201.17 രൂപയിലെത്തി. അപ്പോളോ ടയർസ് ഓഹരികൾ 1.51 ശതമാനം ഇടിവിൽ 475.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.