നിർമലാ സീതാരാമൻ രാജ്യത്തിന് കരുതി വച്ചിരിക്കുന്നത്

  • പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാകും. തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റായതിനാല്‍ ജനങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതരത്തിലുള്ള പോപ്പുലസ് ബജറ്റ് ആകും.

Update: 2023-02-01 04:36 GMT

ഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11 മണിക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാകും.

തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റായതിനാല്‍ ജനങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതരത്തിലുള്ള പോപ്പുലസ് ബജറ്റ് ആയിരിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം ആഗോള സാമ്പത്തിക പ്രതിസന്ധി, വലിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാനുള്ള നടപടികളും ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നലെ പുറത്തു വന്ന സാമ്പത്തിക സര്‍വേയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം വളര്‍ച്ച 6.8 ശതമാനമാകുമെന്നും വിലയിരുത്തുന്നു.

Tags:    

Similar News