എംഡി നിയമനം: സിഎസ്ബി ബാങ്ക് ഓഹരികൾ 3 ശതമാനം ഉയർന്നു

സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.43 ശതമാനം ഉയർന്നു. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയി പ്രലായ്‌ മണ്ഡലിനെ നിയമിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 2022 സെപ്റ്റംബർ 15 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ഈ വർഷം ഫെബ്രുവരി 17 മുതൽ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം ഏപ്രിൽ 1 മുതൽ ഇന്ററിം മാനേജിങ് ഡയറക്ടറായും ചുമതലയേറ്റിരുന്നു. 2020 സെപ്റ്റംബർ 23 മുതൽ റീട്ടെയിൽ, എസ്എംഇ, ഓപ്പറേഷൻസ്, ഐടി വിഭാഗങ്ങളുടെ പ്രസിഡന്റായാണ് മണ്ഡൽ ബാങ്കിൽ പ്രവർത്തനമാരംഭിക്കുന്നത്. […]

Update: 2022-09-16 08:14 GMT

സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.43 ശതമാനം ഉയർന്നു. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയി പ്രലായ്‌ മണ്ഡലിനെ നിയമിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 2022 സെപ്റ്റംബർ 15 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ഈ വർഷം ഫെബ്രുവരി 17 മുതൽ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം ഏപ്രിൽ 1 മുതൽ ഇന്ററിം മാനേജിങ് ഡയറക്ടറായും ചുമതലയേറ്റിരുന്നു.

2020 സെപ്റ്റംബർ 23 മുതൽ റീട്ടെയിൽ, എസ്എംഇ, ഓപ്പറേഷൻസ്, ഐടി വിഭാഗങ്ങളുടെ പ്രസിഡന്റായാണ് മണ്ഡൽ ബാങ്കിൽ പ്രവർത്തനമാരംഭിക്കുന്നത്. ബാങ്കിൽ, റീട്ടെയിൽ ഫ്രാഞ്ചൈസി വിതരണവും, ശാഖകളും മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു. ഓഹരി ഇന്ന് 2.53 ശതമാനം നേട്ടത്തിൽ 235 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News