ഡീമാറ്റ് അക്കൗണ്ട് നിയമത്തില്‍ ഇളവുമായി സെബി

  • ജൂലൈ ഒന്നു മുതല്‍ ബദല്‍ നിക്ഷേപ ഫണ്ടുകളും ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കണം
  • എന്നാല്‍ ജൂലൈ 1ന് മുന്‍പുള്ള നിക്ഷേപങ്ങളില്‍ ഇത് നിര്‍ബന്ധമില്ല

Update: 2025-02-17 11:13 GMT

ഡീമാറ്റ് അക്കൗണ്ട് നിയമത്തില്‍ ഇളവുമായി സെബി. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ ബദല്‍ നിക്ഷേപ ഫണ്ടുകളും ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കണം.

ജൂലൈ 1 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഇതുവരെയുള്ള നിക്ഷേപങ്ങളും ആ തീയതിക്ക് മുന്‍പ് ഡീ മാറ്റായി മാറ്റണമെന്നും സെബി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിയമത്തിലാണ് സെബി ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചത് .ജൂലൈ 1ന് മുന്‍പുള്ള നിക്ഷേപങ്ങളില്‍ ഇത് നിര്‍ബന്ധമില്ലെന്നാണ് സെബി വ്യക്തമാക്കിയിരിക്കുന്നത്. പകരം ഒക്ടോബര്‍ 31 വരെ സമയപരിധിയുണ്ടെന്നും സെബി അറിയിച്ചു.

സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ജൂലൈ 1 മുതല്‍ എല്ലാത്തരം എഐഎഫ് അഥവ ബദല്‍ നിക്ഷേപ ഫണ്ടുകളും ഡീമാറ്റ് രൂപത്തിലെ സൂക്ഷിക്കാന്‍ പാടുള്ളു എന്നാണ് പുതിയ നിയമം.

ഹെഡ്ജ് ഫണ്ട്, ഡെബ്റ്റ് പ്രൈവറ്റ് ഇക്വിറ്റി, ഏഞ്ചല്‍ ഫണ്ട്സ് തുടങ്ങിയവയാണ് എഐഎഫ് അഥവ ബദ്ല്‍ നിക്ഷേപ ഫണ്ടുകളായി അറിയപ്പെടുന്നത്. ഇത്തരം നിക്ഷേപ രേഖകള്‍ നേരത്തെ കടലാസ് രൂപത്തിലും നിക്ഷേപകര്‍ സൂക്ഷിച്ചിരുന്നു.

Tags:    

Similar News