സെന്‍സെക്‌സും, നിഫ്റ്റിയും നേരിയ നഷ്ടത്തിൽ

മുംബൈ: ദുര്‍ബ്ബലമായ ആഗോള വ്യാപാരത്തിനിടയില്‍ സെന്‍സെക്‌സ് 340.76 പോയിന്റ് ഇടിഞ്ഞു. നഷ്ടത്തില്‍ തുടങ്ങിയ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 54,054.47 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 72.65 പോയിന്റ് താഴ്ന്ന് 16,143.35 ലെത്തി. രാവിലെ 10.55 ഓടെ നഷ്ടം കുറഞ്ഞു. സെന്‍സെക്‌സ് 175 പോയിന്റ് നഷ്ടത്തിൽ 54,219.81 ലേക്കും, നിഫ്റ്റി 60 പോയിന്റ് താഴ്ന്ന് 16,155.80 ലേക്കും എത്തി. ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, നെസ്ലെ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആദ്യഘട്ട […]

Update: 2022-07-12 00:06 GMT

മുംബൈ: ദുര്‍ബ്ബലമായ ആഗോള വ്യാപാരത്തിനിടയില്‍ സെന്‍സെക്‌സ് 340.76 പോയിന്റ് ഇടിഞ്ഞു. നഷ്ടത്തില്‍ തുടങ്ങിയ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 54,054.47 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 72.65 പോയിന്റ് താഴ്ന്ന് 16,143.35 ലെത്തി.

രാവിലെ 10.55 ഓടെ നഷ്ടം കുറഞ്ഞു. സെന്‍സെക്‌സ് 175 പോയിന്റ് നഷ്ടത്തിൽ 54,219.81 ലേക്കും, നിഫ്റ്റി 60 പോയിന്റ് താഴ്ന്ന് 16,155.80 ലേക്കും എത്തി.

ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, നെസ്ലെ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്.

എന്‍ടിപിസി, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ടോക്കിയോ, സിയോള്‍, ഹോങ്കോംഗ് തുടങ്ങിയവയിൽ വ്യാപാരം നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലായതും, ഏഷ്യന്‍ വിപണികളിലെ നഷ്ടവും ഇന്ന് മുന്‍കരുതലോടെയുള്ള നീക്കത്തിന് സാക്ഷ്യം വഹിച്ചേക്കും.

"വിദേശ നിക്ഷേപകരുടെ വില്‍പ്പനയില്‍ ആശ്വാസകരമായ ഒന്നും ഇല്ല. ആഭ്യന്തര നിക്ഷേപരും ഓഹരികള്‍ വിറ്റഴിക്കലിലാണ്. 170 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ അധികമായി വിറ്റപ്പോള്‍, 270 കോടി രൂപയുടെ ഓഹരികളാണ് ആഭ്യന്തര നിക്ഷേപകര്‍ വിറ്റഴിച്ചത്. വന്‍ തോതിലുള്ള വില്‍പ്പനയല്ലെങ്കിലും, ബുള്ളിഷ് വികാരങ്ങളെ തകര്‍ക്കാന്‍ ഇത് മതിയാകും," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.

Tags:    

Similar News