ഡൗ ജോൺസ് 107 പോയിന്റ് ഉയർന്നു

  • നാസ്ഡാക്ക് കോമ്പോസിറ്റ് 0.06% ഇടിഞ്ഞ് 19,478.88 ൽ എത്തി
  • എസ് ആൻറ് പി 500 -ന് നേരിയ നേട്ടം

Update: 2025-01-09 00:22 GMT

ബുധനാഴ്ച യുഎസ് വിപണി  സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. നിക്ഷേപകർ ഈ ആഴ്ച അവസാനം വരാനിരിക്കുന്ന തൊഴിൽ റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാൽ, പ്രധാന സൂചികകൾ നേരിയ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ ചാഞ്ചാടി.

തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിൽ ഭാവിയിലെ ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കലിനുള്ള സാധ്യത വ്യാപാരികൾ വിലയിരുത്തിയതോടെ ബുധനാഴ്ച എസ് ആൻറ് പി  500 നേരിയ നേട്ടം കൈവരിച്ചു. സൂചിക 0.16% ഉയർന്ന് 5,918.25 ൽ ക്ലോസ് ചെയ്തു, അതേസമയം നാസ്ഡാക്ക് കോമ്പോസിറ്റ് 0.06% ഇടിഞ്ഞ് 19,478.88 ൽ എത്തി. ഡൗ ജോൺസ് വ്യാവസായിക ശരാശരി 106.84 പോയിന്റ് അഥവാ 0.25% ഉയർന്ന് 42,635.20 ൽ അവസാനിച്ചു.

ഡിസംബർ 30 ന് അന്തരിച്ച മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ബഹുമാനാർത്ഥം ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ച വ്യാഴാഴ്ച യുഎസ് ഓഹരി വിപണിക്ക്  അവധിയാണ്. 

ഇന്ത്യൻ വിപണി

അഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് ഫ്ലാറ്റായാണ്. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും നേരിയ ഇടിവ് വിപണിക്ക് നേരിടേണ്ടി വന്നു. ഐടി, ഓയിൽ ആൻറ് ഗ്യാസ്, എഫ്എംസിജി മേഖലകളിൽ നിന്നുള്ള വാങ്ങൽ സമ്മർദ്ദമാണ് വിപണിക്ക് താങ്ങായത്. സെൻസെക്സ് 50.62 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 78,148.49 ലും നിഫ്റ്റി 18.95 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 23,688.95 ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌സിഎൽ ടെക്, മാരുതി തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ട്രെന്റ്, ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, ശ്രീറാം ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചികയാണ് മികച്ച നേട്ടം നൽകിയത്. 1.39 ശതമാനമാണ് സൂചിക ഉയർന്നത്. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ 0.41 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 1.17 ശതമാനവും ഫാർമ സൂചിക ഒരു ശതമാനവും നഷ്ടം നൽകി. നിഫ്റ്റി മെറ്റൽ, PSU Bank സൂചികകൾ 0.80 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. 


Tags:    

Similar News