കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന്‌ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികൾ

Update: 2025-01-08 14:04 GMT

കേരള കമ്പനികളിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.61 ശതമാനം കുതിപ്പോടെ 25.93 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1 കോടി 64 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 6677 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 37.18 രൂപയും താഴ്ന്ന്‌ വില 22.27 രൂപയുമാണ്.

കൊച്ചിൻ മിനറൽസ് ഓഹരികൾ 1.40 ശതമാനം കുതിപ്പോടെ 289.40 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികൾ 0.84 ശതമാനം നേട്ടത്തോടെ 175.95 രൂപയിൽ ക്ലോസ് ചെയ്തു. ദി വെസ്റ്റേൺ ഇന്ത്യൻ ഓഹരികൾ 0.83 ശതമാനം വർധനയോടെ 226.12 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടര്‍ല ഹോളിഡേയ്‌സ് ഓഹരികൾ 0.34 ശതമാനം ഉയർന്ന് 770.60 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.21 ശതമാനം നേട്ടം നൽകി 1598.25 രൂപയിൽ ക്ലോസ് ചെയ്തു.

കൂടുതൽ ഇടിവ് നേരിട്ട ഓഹരികൾ

ധനലക്ഷ്മി ബാങ്ക് ഓഹരികൾ 5.02 ശതമാനം നഷ്ടത്തിൽ 27.63 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.62 ശതമാനം നഷ്ടത്തോടെ 2215.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ബ്ലാക്ക് ഓഹരികൾ 4.48 ശതമാനം ഇടിവോടെ 418.25 രൂപയിൽ ക്ലോസ് ചെയ്തതു.  ടോളിൻസ് ടയർസ് ഓഹരികൾ 3.62 ശതമാനം താഴ്ന്ന്‌ 207.43 രൂപയിലെത്തി. അപ്പോളോ ടയർസ് ഓഹരികൾ 3.05 ശതമാനം ഇടിവിൽ 482.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News