ആഗോള വിപണികളിലെ ആശ്വാസ റാലി ഇന്ത്യൻ സൂചികകളെ ചലിപ്പിക്കുമോ?
- ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു.
- ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു.
- യുഎസ് സ്റ്റോക്ക് മാർക്കറ്റ് സമ്മിശ്രമായാണ് അവസാനിച്ചത്.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു. ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. യുഎസ് സ്റ്റോക്ക് മാർക്കറ്റ് സമ്മിശ്രമായാണ് അവസാനിച്ചത്.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,775 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 55 പോയിൻ്റുകളുടെ പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 1.96% ഉയർന്നപ്പോൾ ടോപ്പിക്സ് 0.73% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 1.21 ശതമാനവും കോസ്‌ഡാക്ക് 0.34 ശതമാനവും ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾ സ്ട്രീറ്റ്
അർദ്ധചാലക ഓഹരികളുടെ മുന്നേറ്റത്തിനിടയിൽ തിങ്കളാഴ്ച യുഎസ് ഓഹരി വിപണി സമിശ്രിമായി അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 25.57 പോയിൻ്റ് അഥവാ 0.06 ശതമാനം കുറഞ്ഞ് 42,706.56 എന്ന നിലയിലും എസ് ആൻ്റ് പി 32.91 പോയിൻ്റ് അഥവാ 0.55 ശതമാനം ഉയർന്ന് 5,975.38 എന്ന നിലയിലുമെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 243.30 പോയിൻറ് അഥവാ 1.24 ശതമാനം ഉയർന്ന് 19,864.98 ൽ അവസാനിച്ചു.
എൻവിഡിയ ഓഹരികൾ 3.43 ശതമാനവും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസുകൾ 3.33 ശതമാനവും മൈക്രോൺ ടെക്നോളജി ഓഹരി വില 10.45 ശതമാനവും ഉയർന്നു. ഫോർഡ് ഓഹരി വില 0.40% ഉയർന്നു, ജനറൽ മോട്ടോഴ്‌സ് 3.40% സിറ്റിഗ്രൂപ്പ് 2.45% വർദ്ധിച്ചു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. സെൻസെക്സ് 1,258.12 പോയിൻ്റ് അഥവാ 1.59 ശതമാനം ഇടിഞ്ഞ് 77,964.99 പോയിൻ്റിലും നിഫ്റ്റി 388.70 പോയിൻ്റ് അഥവാ 1.62 ശതമാനം ഇടിഞ്ഞ് 23,616.05 പോയിൻ്റിലുമെത്തി.
രാവിലെ സെൻസെക്സ് ഉയർച്ചയിലായിരുന്നു ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ രംഗത്ത് മാത്രമല്ല ഓഹരി വിപണിയിൽ ഇത് വലിയ ചലനമുണ്ടാക്കി. ഇത് ഓഹരി വിപണിയെ കനത്ത ഇടിവിലേക്ക് നയിച്ചു.
സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, സൊമാറ്റോ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടപ്പോൾ ടൈറ്റനും സൺ ഫാർമയും മാത്രമാണ് നേട്ടമുണ്ടാക്കിയത്.
സെക്ടറിൽ സൂചികകൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക 3.32 ശതമാനം ഇടിഞ്ഞു, നിഫ്റ്റി റിയാലിറ്റി സൂചിക 3.29 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക 1066 പോയിൻ്റ് ഇടിവ് രേഖപ്പെടുത്തി. പിഎസ്‌യു ബാങ്ക് 4 ശതമാനം ഇടിഞ്ഞപ്പോൾ മെറ്റൽ, റിയൽറ്റി, എനർജി, പൊതുമേഖലാ സ്ഥാപനങ്ങൾ, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 3 ശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു.
എണ്ണ വില
അസംസ്‌കൃത എണ്ണവില ആറ് സെഷനുകളിൽ ഇടിവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.33 ശതമാനം ഇടിഞ്ഞ് 76.05 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.41 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലെത്തി.
ഇന്ത്യ വിക്സ്
വിപണിയിലെ ഭയത്തിൻ്റെ അളവുകോലായ ഇന്ത്യ വിക്സ് 1.09% ഇടിഞ്ഞ് 13.59 ലെവലിൽ എത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തിങ്കളാഴ്ച 2,575 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 5749 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
രൂപയുടെ മൂല്യം ഇൻട്രാഡേ നഷ്ടം നികത്തുകയും തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ 11 പൈസ ഉയർന്ന് 85.68 എന്ന നിലയിലെത്തുകയും ചെയ്തു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,958, 24,085, 24,291
പിന്തുണ: 23,547, 23,420, 23,215
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 50,720, 51,021, 51,508
പിന്തുണ: 49,746, 49,445, 48,958
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.86 ലെവലിൽ നിന്ന് ജനുവരി 6 ന് 0.72 ആയി കുറഞ്ഞു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
നെസ്കോ
നാഷണൽ ഹൈവേ ലോജിസ്റ്റിക്‌സ് മാനേജ്‌മെൻ്റ് കമ്പനിക്ക്, ബംഗളുരു-ചെന്നൈ എക്‌സ്‌പ്രസ്‌വേ കോറിഡോർ (ഘട്ടം II) വികസിപ്പിക്കുന്നതിനുള്ള പാട്ട കരാർ ലഭിച്ചു. മൊത്തം ചെലവ് 3 സൈറ്റുകൾക്കും 75 കോടി രൂപയാണ്. ഈ 3 സൈറ്റുകളിൽ നിന്നുമുള്ള ഏകദേശ വാർഷിക വരുമാനം പ്രവർത്തനത്തിൻ്റെ 4-ാം വർഷത്തിൽ മുതൽ 350 കോടി രൂപയാണ്.
അശോക ബിൽഡ്‌കോൺ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അശോക ബോവായ്ചണ്ടി ഗുസ്‌കര റോഡ്, ഹൈബ്രിഡ് ആനുവിറ്റി മോഡിൽ പശ്ചിമ ബംഗാളിൽ 4-വരി സാമ്പത്തിക ഇടനാഴി വികസിപ്പിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (NHAI) ഒരു കരാർ ഉണ്ടാക്കി. 1,391 കോടി രൂപയാണ് പദ്ധതിച്ചെലവായി അംഗീകരിച്ചത്.
വോഡഫോൺ ഐഡിയ
ഫയർഫ്ലൈ നെറ്റ്‌വർക്കിലെ 50% ഓഹരികൾ 4.5 കോടി രൂപയ്ക്ക് കൈമാറുന്നതിനായി കമ്പനി ഷെയർ പർച്ചേസ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഷെയർഹോൾഡിംഗ് കൈമാറ്റത്തിന് ശേഷം, ഫയർഫ്ലൈ കമ്പനിയുടെ ഒരു സംയുക്ത സംരംഭമായി മാറും.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
അന്തർസംസ്ഥാന ട്രാൻസ്മിഷൻ സംവിധാനം ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (BOOT) അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനുള്ള രണ്ട് പദ്ധതികളുടെ വിജയകരമായ ലേലക്കാരനായി കമ്പനിയെ പ്രഖ്യാപിച്ചു. ഗുജറാത്തിലെയും കർണാടകയിലെയും നിർമ്മാണത്തിലിരിക്കുന്ന സബ്‌സ്റ്റേഷനുകളിലെ വർദ്ധന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതികൾ.
നുവോക്കോ വിസ്റ്റാസ് കോർപ്പറേഷൻ
വദ്‌രാജ് സിമൻ്റ്‌സിൻ്റെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി വദ്‌രാജ് സിമൻ്റിനായുള്ള കമ്പനിയുടെ റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചു. കമ്പനിക്ക് റെസല്യൂഷൻ പ്രൊഫഷണലിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇൻ്റൻ്റ് ലഭിച്ചു.
ഇൻ്റർഗ്ലോബ് ഏവിയേഷൻ
എയർ കാർഗോ കോംപ്ലക്സ് (ഇറക്കുമതി) കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഇൻഡിഗോയ്ക്ക് 2.17 കോടി രൂപ പിഴ ചുമത്തി. വിമാനത്തിൻ്റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഇളവ് കസ്റ്റംസ് ഓഫീസർ നിഷേധിച്ചു. ഉചിതമായ അപ്പീൽ അതോറിറ്റിക്ക് മുമ്പാകെ ഈ ഉത്തരവിനെ എതിർക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
പിരമൽ ഫാർമ
ജനുവരി 6 മുതൽ ഇന്ത്യ കൺസ്യൂമർ ഹെൽത്ത്‌കെയറിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സായ് രമണ പൊനുഗോട്ടിയെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
രുദ്ര ഗ്യാസ് എൻ്റർപ്രൈസ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ രുദ്ര ഗ്ലോബൽ ഗ്രീൻ എനർജിയുടെ സംയോജനത്തിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകാരം നൽകി.
ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ)
മഹാരാഷ്ട്ര നാച്ചുറൽ ഗ്യാസ് (എംഎൻജിഎൽ) 1,000 കോടിയിലധികം രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) വഴി ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി വാർത്താ റിപ്പോർട്ടുകളിൽ കമ്പനി വിശദീകരണം നൽകി. റെഗുലേറ്ററിക്കും മറ്റ് അംഗീകാരങ്ങൾക്കും വിധേയമായി ഐപിഒയ്ക്ക് ബോർഡ് തത്വത്തിലുള്ള അംഗീകാരം നൽകിയതായി ബിപിസിഎൽ വ്യക്തമാക്കി. ബിപിസിഎൽ, ഗെയിൽ, ഇന്ദ്രപ്രസ്ഥ ഗ്യാസ് എന്നിവയുടെ സംയുക്ത സംരംഭമാണ് മഹാരാഷ്ട്ര നാച്ചുറൽ ഗ്യാസ്.
മണപ്പുറം ഫിനാൻസ്
ഒഡീഷയിലെ തങ്ങളുടെ ശാഖയിൽ നടന്ന മോഷണത്തെ പറ്റിയുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി സ്ഥിരീകരിച്ചു. സംഭവം കമ്പനി അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുകയും ചെയ്തു. ഏകദേശം 20 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കൾ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിലോ പ്രകടനത്തിലോ ഇതിന് യാതൊരു സ്വാധീനവുമില്ലെന്നും കമ്പനി പറയുന്നു.