എൻവിഡിയ റെക്കോർഡ് ഉയരത്തിൽ, ടെക് ഓഹരികൾക്ക് നേട്ടം, വാൾ സ്ട്രീസ്റ്റ് സമ്മിശ്രമായി അവസാനിച്ചു

  • ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.04% ഇടിഞ്ഞു
  • ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്

Update: 2025-01-07 00:16 GMT

ഡൗ ജോൺസ് വ്യാവസായിക ശരാശരി തിങ്കളാഴ്ച 25.57 പോയിൻ്റ് അല്ലെങ്കിൽ 0.1 ശതമാനം ഇടിഞ്ഞ് 42,706.56 ൽ അവസാനിച്ചു.എസ് ആൻ്റ് പി  32.91 പോയിൻറ് അഥവാ 0.6 ശതമാനം ഉയർന്ന് 5,975.38 എന്ന നിലയിലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 243.30 പോയിൻറ് അഥവാ 1.2 ശതമാനം ഉയർന്ന് 19,864.98 എന്ന നിലയിലെത്തി. 

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജിലെ സെഷനിലെ ഏറ്റവും വലിയ നേട്ടം എൻവിഡിയ കോർപ്പറേഷനാണ്. ഇത് 3.43% അല്ലെങ്കിൽ 4.96 പോയിൻ്റ് ഉയർന്ന് 149.43 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ആമസോൺ 1.53% അല്ലെങ്കിൽ 3.42 പോയിൻ്റ് കൂട്ടി 227.61 ലും മൈക്രോസോഫ്റ്റ് കോർപ്പറേഷൻ  1.06% അല്ലെങ്കിൽ 4.50 പോയിൻ്റ് ഉയർന്ന് 427.85 ലും എത്തി. ഏറ്റവും വലിയ നഷ്ടം സംഭവിച്ചവരിൽ പ്രോക്ടർ ആൻഡ് ഗാംബിൾ കമ്പനി  ഉൾപ്പെടുന്നു, അത് 2.70% അല്ലെങ്കിൽ 4.46 പോയിൻ്റ് ഇടിഞ്ഞ് 160.67 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇന്ത്യൻ വിപണി

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. സെൻസെക്സ് 1,258.12 പോയിൻ്റ് അഥവാ 1.59 ശതമാനം ഇടിഞ്ഞ് 77,964.99 പോയിൻ്റിലും നിഫ്റ്റി 388.70 പോയിൻ്റ് അഥവാ 1.62 ശതമാനം ഇടിഞ്ഞ് 23,616.05 പോയിൻ്റിലുമെത്തി.

രാവിലെ സെൻസെക്സ്  ഉയർച്ചയിലായിരുന്നു ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതോടെ ആ​രോ​ഗ്യ രം​ഗത്ത് മാത്രമല്ല ഓഹരി വിപണിയിൽ ഇത് വലിയ ചലനമുണ്ടാക്കി.  ഇത് ഓഹരി വിപണിയെ കനത്ത ഇടിവിലേക്ക് നയിച്ചു. 

സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, സൊമാറ്റോ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടപ്പോൾ ടൈറ്റനും സൺ ഫാർമയും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

സെക്ടറിൽ സൂചികകൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക 3.32 ശതമാനം ഇടിഞ്ഞു, നിഫ്റ്റി റിയാലിറ്റി സൂചിക 3.29 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക 1066 പോയിൻ്റ് ഇടിവ് രേഖപ്പെടുത്തി. പിഎസ്‌യു ബാങ്ക് 4 ശതമാനം ഇടിഞ്ഞപ്പോൾ മെറ്റൽ, റിയൽറ്റി, എനർജി, പൊതുമേഖലാ സ്ഥാപനങ്ങൾ, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 3 ശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു. 

Tags:    

Similar News