മോശമായ ആഗോള വിപണി സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം താഴ്ന്നു

മുംബൈ: രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ആഗോള വിപണിയിലെ ഓഹരി വില്‍പ്പനയ്ക്കിടയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്. നിക്ഷേപകര്‍ റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഔട്ട്പുട്ട എന്നീ പുറത്തുവരാനുള്ള ഡാറ്റകളെക്കുറിച്ചുള്ള ജാഗ്രതയിലാണ്. സെന്‍സെക്‌സ് 508.62 പോയിന്റ് താഴ്ന്ന് 53,886.61 ലും, നിഫ്റ്റി 157.70 പോയിന്റ് ഇടിഞ്ഞ് 16,058.30 ലും വ്യാപാരം ക്ലോസ് ചെയ്തു. ഇന്‍ഫോസിസ്, നെസ്‌ലേ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് […]

Update: 2022-07-12 06:02 GMT

മുംബൈ: രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ആഗോള വിപണിയിലെ ഓഹരി വില്‍പ്പനയ്ക്കിടയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്.
നിക്ഷേപകര്‍ റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഔട്ട്പുട്ട എന്നീ പുറത്തുവരാനുള്ള ഡാറ്റകളെക്കുറിച്ചുള്ള ജാഗ്രതയിലാണ്.

സെന്‍സെക്‌സ് 508.62 പോയിന്റ് താഴ്ന്ന് 53,886.61 ലും, നിഫ്റ്റി 157.70 പോയിന്റ് ഇടിഞ്ഞ് 16,058.30 ലും വ്യാപാരം ക്ലോസ് ചെയ്തു.
ഇന്‍ഫോസിസ്, നെസ്‌ലേ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍.
എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവരാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ടോക്കിയോ, സിയോള്‍, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ വിപണികളും മിഡ് സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു.

Tags:    

Similar News