ഏഷ്യന്‍ സമ്മർദ്ദവും, ഐടി ഓഹരികളിലെ നഷ്ടവും വിപണിയ്ക്ക് തിരിച്ചടി

മുംബൈ: ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും, ഏഷ്യന്‍ വിപണികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ഇടയില്‍ സെന്‍സെക്‌സ് 330 പോയിന്റ് ഇടിഞ്ഞാണ് തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍, ബിഎസ്ഇ സൂചിക 330.14 പോയിന്റ് ഇടിഞ്ഞ് 54,151.70 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 102.75 പോയിന്റ് താഴ്ന്ന് 16,117.85 ലുമാണ് വ്യാപാരം തുടങ്ങിയത്. രാവിലെ 10.51 ഓടെ നഷ്ടം കുറയുന്ന സ്ഥിതിയാണുള്ളത്. സെന്‍സെക്‌സ് 297.72 പോയിന്റ് നഷ്ടത്തിൽ 54,184.12 ലേക്കും, നിഫ്റ്റി 71.25 പോയിന്റ് താഴ്ന്ന് 16,149.35 ലേക്കും എത്തി. […]

Update: 2022-07-11 00:20 GMT

മുംബൈ: ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും, ഏഷ്യന്‍ വിപണികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ഇടയില്‍ സെന്‍സെക്‌സ് 330 പോയിന്റ് ഇടിഞ്ഞാണ് തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍, ബിഎസ്ഇ സൂചിക 330.14 പോയിന്റ് ഇടിഞ്ഞ് 54,151.70 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 102.75 പോയിന്റ് താഴ്ന്ന് 16,117.85 ലുമാണ് വ്യാപാരം തുടങ്ങിയത്.

രാവിലെ 10.51 ഓടെ നഷ്ടം കുറയുന്ന സ്ഥിതിയാണുള്ളത്. സെന്‍സെക്‌സ് 297.72 പോയിന്റ് നഷ്ടത്തിൽ 54,184.12 ലേക്കും, നിഫ്റ്റി 71.25 പോയിന്റ് താഴ്ന്ന് 16,149.35 ലേക്കും എത്തി.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രധാന ഓഹരികള്‍. ജൂണ്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 5.2 ശതമാനം വര്‍ധനവുണ്ടിയിട്ടും ടിസിഎസിന്റെ ഓഹരികള്‍ 4.54 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനിയായ ടിസിഎസി​ന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 9,478 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നിരുന്നു. അതേസമയം എന്‍ടിപിസി, എം ആന്‍ഡ് എം, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവ ഗണ്യമായി താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. അതേസമയം, ജപ്പാനിലെ ടോക്കിയോ വിപണി ഉയര്‍ച്ചയിലാണ്.

Tags:    

Similar News