നാലാം ദിവസം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 150 പോയിന്റ് താഴ്ന്നു

മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണത, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത്, ഐടി, എഫ്എംസിജി, ബാങ്കിംഗ് ഓഹരികളിലെ ലാഭമെടുപ്പ് എന്നിവ മൂലം നാലാം ദിവസം നേട്ടം നിലനിർത്താനാകാതെ വിപണി. അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ സെൻസെക്‌സ് 150.48 പോയിന്റ് താഴ്ന്ന് 53,026.97 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സൂചികയിലെ 20 ഓഹരികൾ നഷ്ടത്തിലായിരുന്നു. വ്യാഴാഴ്ച്ച ഡെറിവേറ്റീവുകളുടെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ,വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ വിപണി 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 […]

Update: 2022-06-29 04:45 GMT

മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണത, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത്, ഐടി, എഫ്എംസിജി, ബാങ്കിംഗ് ഓഹരികളിലെ ലാഭമെടുപ്പ് എന്നിവ മൂലം നാലാം ദിവസം നേട്ടം നിലനിർത്താനാകാതെ വിപണി.

അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ സെൻസെക്‌സ് 150.48 പോയിന്റ് താഴ്ന്ന് 53,026.97 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സൂചികയിലെ 20 ഓഹരികൾ നഷ്ടത്തിലായിരുന്നു. വ്യാഴാഴ്ച്ച ഡെറിവേറ്റീവുകളുടെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ,വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ വിപണി 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലേക്ക് എത്തിയിരുന്നു.

നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 ലും വ്യാപാരം അവസാനിപ്പിച്ചു.

എൻഎസ്‌ഇ സൂചികയിലെ 34 എണ്ണം നഷ്ടത്തിലാണ് അവസാനിച്ചത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണീലിവർ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികൾ.

എന്നാൽ, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, അൾട്ര ടെക് സിമെന്റ്, ഐടിസി എന്നിവയുടെ നേട്ടം കുത്തനെയുള്ള ഇടിവിനെ പ്രതിരോധിച്ചു.

'അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ വിപണിക്ക് അരശതമാനത്തോളം നഷ്ടം നേരിട്ടു. ദുർബലമായ ആഗോള വിപണി ആദ്യഘട്ട വ്യാപാരത്തിൽ നിക്ഷേപകരെ പ്രതിസന്ധിയിലാക്കി. ഇത് ഒരു ഗ്യാപ് ഡൗൺ തുടക്കത്തിന് കാരണമായി, എന്നിരുന്നാലും തിരഞ്ഞെടുത്ത സൂചികയിലെ പ്രമുഖ ഓഹരികളുടെ വാങ്ങൽ നഷ്ടം കുറയ്ക്കാൻ സഹായകമായിയെന്ന്,' റെലിഗർ ബ്രോക്കറിംഗ് റിസേർച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.

ഏഷ്യൻ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോൾ, ഹോങ്കോങ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികളും മിഡ് സെഷൻ വ്യാപാരത്തിൽ നഷ്ടത്തിലാണ്.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസേർച്ച് മേധാവി വിനോദ് നായർ പറയുന്നു: 'അനിയന്ത്രിതവും, സ്ഥിരമായി ഉയരുന്നതുമായ പണപ്പെരുപ്പം ഉപഭോക്താക്കളുടെ ആത്മവിശ്വസത്തെ കുറയ്ക്കുന്നുണ്ട്. ആഗോള വിപണിയിലെ മോശം പ്രവണതയുടെയും, പ്രധാന എണ്ണ വിതരണക്കാരയ സൗദിയും മറ്റും ഹ്രസ്വകാലത്തിൽ ഉത്പാദനം ഉയർത്താത്തതുമൂലം ഉയരുന്ന ക്രൂഡ് വിലയുടെയും ആഘാതം ഇന്ത്യയ്ക്ക് താങ്ങേണ്ടി വരും. എന്നിരുന്നാലും, സൂചികയിലെ ഭീമന്മാരുടെയും, പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികളിലെ നേട്ടം മൂലം ആഭ്യന്തര വിപണിക്ക് നഷ്ടത്തെ നേരിടാനായി.'

ബ്രെന്റ് ക്രൂഡ് 0.31 ശതമാനം ഉയർന്ന് ബാരലിന് $118.3 ലെത്തി.

എക്സ്ചേഞ്ച് രേഖകൾ പ്രകാരം ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,244.44 കോടി രൂപയുടെ അധിക വില്പന നടത്തി.

Tags:    

Similar News