ദുർബലമായ ആഗോള വിപണികൾക്കൊപ്പം സെൻസെക്‌സും; നഷ്ടം 153 പോയിന്റ്
തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെൻസെക്സ് 153 പോയിന്റ് ഇടിഞ്ഞു. നിർണായകമായ ഫെഡറൽ റിസേർവിന്റെ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗ്രതയിലായിരുന്നു. ഇതോടെ ആഗോള വിപണികളെല്ലാം വലിയ തോതിലുള്ള നഷ്ടമാണ് നേരിട്ടത്. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ ആഭ്യന്തര വിപണിയെ കൂടുതൽ ആഘാതമേല്പിച്ചു. സെൻസെക്സ് 153.13 പോയിന്റ് (0.29 ശതമാനം) ഇടിഞ്ഞു 52,693.57 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 42.30 പോയിന്റ് (0.27 ശതമാനം) ഇടിഞ്ഞു 15,732.10 ൽ എത്തി. ഇൻഡസ്ഇന്ദ് ബാങ്ക്, ടെക് […]
തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി.
സെൻസെക്സ് 153 പോയിന്റ് ഇടിഞ്ഞു. നിർണായകമായ ഫെഡറൽ റിസേർവിന്റെ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗ്രതയിലായിരുന്നു. ഇതോടെ ആഗോള വിപണികളെല്ലാം വലിയ തോതിലുള്ള നഷ്ടമാണ് നേരിട്ടത്.
വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ ആഭ്യന്തര വിപണിയെ കൂടുതൽ ആഘാതമേല്പിച്ചു.
സെൻസെക്സ് 153.13 പോയിന്റ് (0.29 ശതമാനം) ഇടിഞ്ഞു 52,693.57 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 42.30 പോയിന്റ് (0.27 ശതമാനം) ഇടിഞ്ഞു 15,732.10 ൽ എത്തി.
ഇൻഡസ്ഇന്ദ് ബാങ്ക്, ടെക് മഹിന്ദ്ര, റീലിൻസ് ഇൻഡസ്ട്രീസ് ,മാരുതി, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവക്ക് വലിയ നഷ്ടം നേരിട്ടു.
എൻടിപിസി, അൾട്രാടെക് സിമന്റ്, ഭാരതി എയർടെൽ, എംആൻഡ്എം എന്നിവ നേട്ടമുണ്ടാക്കി.
സിയോൾ, ടോക്കിയോ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ഹോംഗ് കോങ്ങ്, ഷാങ്ങ്ഹായ് വിപണികൾ തിരിച്ചു വന്നു.
യുഎസ്, യൂറോപ്പ്യൻ വിപണികൾ താഴ്ന്നാണ് വ്യാപാരം നടത്തിയത്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 0 .68 ശതമാനം ഉയർന്നു ബാരലിന് 123.1 ഡോളറായി.
വിദേശ നിക്ഷേപകർ 4164 .01 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.