ഖരീഫ് അരി ഉത്പാദനം 967 ലക്ഷം ടണ്ണായി കുറയും: ഒറിഗോ കമ്മോഡിറ്റീസ്

ഡെല്‍ഹി: ഈ വര്‍ഷത്തെ ഖാരിഫ് സീസണില്‍ അരി ഉത്പാദനം 13 ശതമാനം ഇടിഞ്ഞ് 96.7 ദശലക്ഷം ടണ്ണിലേക്ക് എത്തുമെന്ന് ഒറിഗോ കമ്മോഡിറ്റീസിന്റെ പ്രാഥമിക നിഗമനം. ഈ ആഴ്ച്ച ആദ്യം കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ ഖാരിഫ് സീസണില്‍ അരി ഉത്പാദനം ആറ് ശതമാനം ഇടിഞ്ഞ് 104.99 ദശലക്ഷം ടണ്ണായിരിക്കുമെന്നായിരുന്നു. മുന്‍ വര്‍ഷം ഖാരിഫ് സീസണില്‍ 111.76 ദശലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഗുരുഗ്രാം ആസ്ഥാനമായുള്ള ഒറിഗോ കമ്മോഡിറ്റീസ് 2011 ലാണ് സ്ഥാപിതമായത്. ചരക്ക് വിതരണ ശൃംഖല, […]

Update: 2022-09-25 01:40 GMT

ഡെല്‍ഹി: ഈ വര്‍ഷത്തെ ഖാരിഫ് സീസണില്‍ അരി ഉത്പാദനം 13 ശതമാനം ഇടിഞ്ഞ് 96.7 ദശലക്ഷം ടണ്ണിലേക്ക് എത്തുമെന്ന് ഒറിഗോ കമ്മോഡിറ്റീസിന്റെ പ്രാഥമിക നിഗമനം.

ഈ ആഴ്ച്ച ആദ്യം കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ ഖാരിഫ് സീസണില്‍ അരി ഉത്പാദനം ആറ് ശതമാനം ഇടിഞ്ഞ് 104.99 ദശലക്ഷം ടണ്ണായിരിക്കുമെന്നായിരുന്നു. മുന്‍ വര്‍ഷം ഖാരിഫ് സീസണില്‍ 111.76 ദശലക്ഷം ടണ്ണായിരുന്നു ഉത്പാദനം.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഒറിഗോ കമ്മോഡിറ്റീസ് 2011 ലാണ് സ്ഥാപിതമായത്. ചരക്ക് വിതരണ ശൃംഖല, വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ്, വ്യാപാരം, ധനകാര്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അഗ്രി ഫിന്‍-ടെക് കമ്പനിയാണിത്.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൃഷിയിറക്കിയ സ്ഥലത്തിന്റെ വസ്തൃതി ഒമ്പത് ശതമാനം കുറഞ്ഞു. വിളവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവുമാണ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ മഴയുടെ കുറവ് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നും കമ്പനി പറഞ്ഞു.

ഒറിഗോ കമ്മോഡിറ്റീസിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, 2022-23 വിളവര്‍ഷത്തെ മൊത്തം ഖാരിഫ് ഉല്‍പ്പാദനം 640.42 ദശലക്ഷം ടണ്‍ ആയാണ് കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വിളവിനെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവാണ്.

നെല്ല്, നിലക്കടല, ആവണക്ക്, ചണം, കരിമ്പ് എന്നിവയുടെ ഉല്‍പ്പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഖാരിഫ് വിളയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനം കുറഞ്ഞതായി കണക്കാക്കുന്നു.

Tags:    

Similar News