അരി കയറ്റുമതിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല

ഡെല്‍ഹി: അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ആഭ്യന്തര തലത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ബഫര്‍ സ്റ്റോക്കുകള്‍ ഉണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയിലെ വ്യാപാരത്തില്‍ 40 ശതമാനം വിഹിതം ഇന്ത്യയ്ക്കുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 21.2 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തു. അതില്‍ 3.94 ദശലക്ഷം ടണ്‍ ബസ്മതി അരിയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, അതേ […]

Update: 2022-08-31 20:51 GMT

ഡെല്‍ഹി: അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ആഭ്യന്തര തലത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ബഫര്‍ സ്റ്റോക്കുകള്‍ ഉണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

ആഗോള വിപണിയിലെ വ്യാപാരത്തില്‍ 40 ശതമാനം വിഹിതം ഇന്ത്യയ്ക്കുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 21.2 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തു. അതില്‍ 3.94 ദശലക്ഷം ടണ്‍ ബസ്മതി അരിയാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, അതേ കാലയളവില്‍ 611 കോടി ഡോളര്‍ വില വരുന്ന മറ്റ് അരിയിനങ്ങളും കയറ്റുമതി ചെയ്തു. 2021-22 ല്‍ 150 ലധികം രാജ്യങ്ങളിലേക്ക് ബസ്മതി അല്ലാത്ത അരിയിനങ്ങള്‍ കയറ്റുമതി ചെയ്തു.

ചില സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഖാരിഫ് കൃഷിയുടെ വിസതൃതി 6 ശതമാനം കുറഞ്ഞ് 367.55 ലക്ഷം ഹെക്ടറായിരുന്നു. അതിനാല്‍ 2022-23 വിള വര്‍ഷത്തില്‍ അരിയുടെ ഉത്പാദനം കുറയുമെന്ന് ആശങ്കയുണ്ട്.

2020-21 ല്‍ അരി ഉത്പാദനം 124.37 ദശലക്ഷം ടണ്‍ ആയിരുന്നത് 2021-22 ല്‍ 130.29 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഉയര്‍ന്ന ഉത്പാദനവും സംഭരണവും മൂലം 47 ദശലക്ഷം ടണ്‍ അരി കേന്ദ്രത്തിന്റെ ശേഖരത്തില്‍ ഉണ്ട്. ബഫര്‍ സ്റ്റോക്ക് അനുസരിച്ച് ജൂലായ് 1 ന് 13.5 ദശലക്ഷം ടണ്‍ അരി ഉണ്ടായിരിക്കണം.

ഗോതമ്പ് സംഭരണം ഈ വര്‍ഷം 43 ദശലക്ഷം ടണ്ണില്‍ നിന്ന് 19 ധശലക്ഷം ടണ്ണായി കുറഞ്ഞു. അതിനാല്‍ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം കൂടുതല്‍ അരി വിതരണം ചെയ്യുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പ്രകാരം സര്‍ക്കാര്‍ ഗോതമ്പും അരിയും കിലോഗ്രാമിന് യഥാക്രമം 2 രൂപയ്ക്കും 3 രൂപയ്ക്കും നല്‍കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പ്രകാരം ഏകദേശം 80 കോടി ജനങ്ങള്‍ക്ക് ഈ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നൽകുന്നുണ്ട്.

Tags:    

Similar News