സൊമാറ്റോ നിയമപരമായ വെല്ലുവിളി നേരിടുന്നു

  • യൂണിഫോം വിതരണക്കാരായ നോന ലൈഫ്സ്‌റ്റൈലിന് 1.64 കോടി രൂപ കുടിശ്ശിക വരുത്തിയതായി ആരോപണം
  • ഹര്‍ജി അംഗീകരിക്കപ്പെട്ടാല്‍ അത് സൊമാറ്റോയ്‌ക്കെതിരെ പാപ്പരത്ത നടപടികള്‍ക്ക് കാരണമായേക്കും
;

Update: 2025-03-18 04:06 GMT

പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ നിയമപരമായ വെല്ലുവിളി നേരിടുന്നു. യൂണിഫോം വിതരണക്കാരായ നോന ലൈഫ്സ്‌റ്റൈലിന് നല്‍കാനുള്ള 1.64 കോടി രൂപ കുടിശ്ശിക വരുത്തിയതായാണ് ആരോപണം. ഇതിനെതിരെ നോന ലൈഫ്സ്‌റ്റൈല്‍ മുന്‍പ് സൊമാറ്റോയ്‌ക്കെതിരെ സമര്‍പ്പിച്ച പാപ്പരത്ത ഹര്‍ജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാര്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചത്.

ഈ സാഹചര്യത്തില്‍ ഹര്‍ജി അംഗീകരിക്കപ്പെട്ടാല്‍ അത് സൊമാറ്റോയ്‌ക്കെതിരെ പാപ്പരത്ത നടപടികള്‍ക്ക് കാരണമായേക്കും. നിലവില്‍ സൊമാറ്റോയ്ക്ക് അതിന്റെ കടങ്ങള്‍ വീട്ടാന്‍ കഴിയില്ലെന്ന് മറ്റൊരു കമ്പനി ഹര്‍ജി നല്‍കിയിരിക്കുകയാണ്. പാപ്പരത്ത ഹര്‍ജി സ്വീകരിക്കപ്പെട്ടാല്‍ ഭക്ഷ്യവിതരണ കമ്പനിക്ക് വിപണിയില്‍ അത് കനത്ത തിരിച്ചടിയാകും.

ഹര്‍ജിക്കാരായ നോന ലൈഫ്സ്‌റ്റൈല്‍ ഒരു വസ്ത്ര ബിസിനസ് കമ്പനിയാണ്. 2023 ലെ ഐസിസി ലോകകപ്പ് സമയത്ത് ബ്രാന്‍ഡ് ആക്ടിവേഷനുകള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും യൂണിഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിനുള്ള പണം സൊമാറ്റോ വൈകിപ്പിച്ചുവെന്ന് മാത്രമല്ല, മുഴുവന്‍ ഡെലിവറിയും സ്വീകരിച്ചില്ലെന്നും അവര്‍ അവകാശപ്പെട്ടു. ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇത് സംബന്ധിച്ച് ഹര്‍ജി പരിഗണിക്കുന്നത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഏപ്രില്‍ 3 ലേക്ക് മാറ്റിവച്ചു.

സൊമാറ്റോ ഭീഷണികളും മുന്നറിയിപ്പുകളും നല്‍കി കിഴിവുകള്‍ നേടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ജേഴ്സികള്‍ സൊമാറ്റോയുടെ ഇഷ്ടാനുസൃതമായി നിര്‍മ്മിച്ചതാണ്. എന്നാല്‍ ബാക്കിയുള്ള ലോകകപ്പ് ജേഴ്സികള്‍ സ്വീകരിക്കാന്‍ സൊമാറ്റോ വിസമ്മതിച്ചതിച്ചു- കമ്പനി ആരോപിക്കുന്നു. 

Tags:    

Similar News