ശ്രീലങ്കയുടെ വിദേശ കടം പുനഃക്രമീകരണം; ചൈനയ്ക്ക് ഏഴ് ബില്യണ്‍ ഡോളറിന്റെ നഷ്ടം

    ;

    Update: 2025-03-18 07:24 GMT

    ശ്രീലങ്കയുടെ വിദേശ കടം പുനഃക്രമീകരണത്തിലൂടെ ചൈനയ്ക്ക് 7 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായി മാധ്യമ റിപ്പോര്‍ട്ട്.

    ശ്രീലങ്കയുമായി 2023 ഒക്ടോബറില്‍ കടം പുനഃക്രമീകരണ കരാറില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യം ചൈനയാണെന്ന് കൊളംബോയിലെ ബെയ്ജിംഗിന്റെ അംബാസഡര്‍ ക്വി ഷെന്‍ഹോങ്ങിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    'എന്നിരുന്നാലും, പൊതുജനങ്ങള്‍ക്ക് ഈ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. ശ്രീലങ്കയ്ക്കുള്ള ചൈന നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായങ്ങള്‍ ഒന്നും നല്‍കാത്ത സാഹചര്യത്തിലാണത്', ഷെന്‍ഹോങ്ങ് പറഞ്ഞു.

    2022 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമാണ് ശ്രീലങ്ക 46 ബില്യണ്‍ യുഎസ് ഡോളറിന്റെ ബാഹ്യ വായ്പ പുനഃക്രമീകരിക്കാന്‍ തുടങ്ങിയത്.

    ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യ വികസിപ്പിക്കുന്നതിന് ചൈനയ്ക്കും ഇന്ത്യയ്ക്കും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

    ഇരു രാജ്യങ്ങളും വേഗത്തില്‍ വളര്‍ന്നതിനാല്‍ ചൈന ഇന്ത്യയുമായി തര്‍ക്കത്തിലല്ലെന്നും പങ്കിട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    'ചൈനയ്ക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒരുമിച്ച് ഇവിടെ ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 

    Tags:    

    Similar News