എന്‍ബിഎഫ്സി മേഖല കരുത്താര്‍ജിച്ചതായി റിപ്പോര്‍ട്ട്

  • ആര്‍ബിഐ നയങ്ങള്‍ കിട്ടാക്കടം പോലുള്ള നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു
  • എന്‍ബിഎഫ്സികളുടെ വായ്പ-നിക്ഷേപ അനുപാതം മികച്ച രീതിയിലായി
;

Update: 2025-03-15 10:04 GMT

റിസര്‍വ് ബാങ്ക് പിന്തുണയില്‍ കരുത്താര്‍ജിച്ച് എന്‍ബിഎഫ്സി മേഖല. പണലഭ്യത ഉറപ്പാക്കല്‍, റിപ്പോ നിരക്ക് കുറയ്ക്കല്‍ എന്നിവ തുണയായി, ഭവന- വാഹന വായ്പ വിഭാഗങ്ങളില്‍ വളര്‍ച്ചാ സാധ്യതയെന്നും ജെഫ്രീസ്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നടപടികള്‍ കിട്ടാക്കടം പോലുള്ള നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു. എന്‍ബിഎഫ്സികളുടെ വായ്പ-നിക്ഷേപ അനുപാതം മികച്ച രീതിയിലെത്തിച്ചു. കൂടാതെ റിപ്പോ നിരക്ക് കുറച്ചതോടെ വായ്പ വളര്‍ച്ചയുണ്ടായി.

നിയന്ത്രണ നടപടി സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പ പോലുള്ളവയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഭവന-വാഹന വായ്പകളില്‍ ഉണര്‍വുണ്ടാവുമെന്നതോടെ ഇതിനെ മറികടക്കാന്‍ സാധിക്കുമെന്നും ജെഫ്രീസ് വ്യക്തമാക്കുന്നു.

എന്‍ബിഎഫ്സികള്‍ക്കുള്ള വായ്പ ഗ്യാരണ്ടി നിശ്ചയിക്കുന്ന റിസ്‌ക് വെയിറ്റേജില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതും മേഖലയ്ക്ക് നേട്ടമാണ്. വായ്പയെടുക്കുമ്പോള്‍ എന്‍ബിഎഫ്സികള്‍ ഇനി കുറഞ്ഞ മൂലധന ആസ്തികള്‍ ബാങ്കിന് ഈടായി നല്‍കിയാല്‍ മതി.

ആറ് മാസത്തെ ഉയര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിപണിയിലെ എന്‍ബിഎഫ്സി സ്റ്റോക്കുകളില്‍ 3 ശതമാനം മുതല്‍ 41 ശതമാനം വരെ ഇടിവുണ്ടായി. എന്നാല്‍ റിസര്‍വ് ബാങ്ക് പണലഭ്യത ഉറപ്പാക്കല്‍ അടക്കമുള്ള നടപടികളിലൂടെ മേഖലയെ പിന്തുണയക്കുന്നുണ്ട്. ഇത് കമ്പനികളുടെ ലാഭവിഹിതം ഉയര്‍ത്താനും ഓഹരികളുടെ തിരിച്ച് വരവിന് വഴിയൊരുക്കാനും സഹായിക്കുമെന്നും ജെഫ്രീസ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 

Tags:    

Similar News