ചില്ലറ വ്യാപാര പണപ്പെരുപ്പം ഏഴ് മാസത്തെ താഴ്ന്ന നിലയില്‍
- ചില്ലറ വ്യാപാര പണപ്പെരുപ്പം 3.61 ശതമാനമായി
- പണപ്പെരുപ്പം 3.98% ആയിരിക്കും എന്നായിരുന്നു റേറ്റിങ് ഏജന്‍സികളുടെ പ്രവചനം
;
സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ കണക്കുപ്രകാരം രാജ്യത്തെ ചില്ലറ വ്യാപാര പണപ്പെരുപ്പം 3.61 ശതമാനമായി. 4 ശതമാനത്തിന് താഴെ ചില്ലറ വ്യാപാര പണപ്പെരുപ്പമെത്തിക്കാനുള്ള റിസര്‍വ് ബാങ്ക് ശ്രമം ഫലം കണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
ഈ മാസം റേറ്റിങ് ഏജന്‍സികള്‍ 3.98 ശതമാനത്തില്‍ പണപെരുപ്പമെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ വിപണിയെ അമ്പരപ്പിച്ച് കൊണ്ടാണ് 3.61 ശതമാനത്തിലേക്ക് പണപ്പെരുപ്പമെത്തിയത്. പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും വില കഴിഞ്ഞ മാസം കാര്യമായി കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ കുറവ് രേഖപ്പെടുത്തിയത്.
ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.21 ശതമാനത്തിലെത്തിയതിന് ശേഷം പിന്നീട് ഇത് താഴേക്ക് പോവുന്ന പ്രവണതയാണ് കണ്ടത്. ചില്ലറ പണപ്പെരുപ്പം നവംബറില്‍ 5.48 ശതമാനമായും ഡിസംബറില്‍ 5.22 ശതമാനമായും കുറഞ്ഞിരുന്നു. 2025ലും ഇടിവിന്റെ പാത പിന്തുടരുകയായിരുന്നു. ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം 3.75% ആയി കുറഞ്ഞു. മുന്‍ മാസത്തെ 5.97%ല്‍ നിന്നാണ് ഈ ഇടിവ്. ജനുവരിയില്‍ ഇത് 11.35%ത്തില്‍ നിന്ന് പച്ചക്കറി വില 1.07%വുമായി കുറഞ്ഞു.
അതേസമയം ധാന്യ വിലയില്‍ കയറ്റമാണ് രേഖപ്പെടുത്തിയത്. ജനുവരിയിലെ 6.24%ത്തില്‍ നിന്ന് വില 6.1%മായി വര്‍ദ്ധിച്ചു. അതേസമയം, പയര്‍വര്‍ഗ്ഗങ്ങളുടെ വില 0.35% കുറഞ്ഞു.