മൊത്തവിലക്കയറ്റം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

  • മൊത്തവിലക്കയറ്റം 2.38 ശതമാനമായി
  • ഫെബ്രുവരിയില്‍ രാജ്യത്തെ ചില്ലറ വില പണപ്പെരുപ്പം ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു
;

Update: 2025-03-17 13:06 GMT

രാജ്യത്തെ മൊത്തവിലക്കയറ്റം 8 മാസത്തെ ഉയര്‍ച്ചയില്‍. ജനുവരിയിലെ 2.31 ശതമാനത്തില്‍ നിന്ന് വിലകയറ്റം 2.38 ശതമാനമായി.

ഫെബ്രുവരിയില്‍ രാജ്യത്തെ ചില്ലറ വില പണപ്പെരുപ്പം ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലെത്തിയിരുന്നു. ഇത്തരത്തില്‍

ചില്ലറവിപണിയില്‍ വിലക്കയറ്റം കുറയുമ്പോഴാണ് മൊത്ത വില വിപണിയിലെ വിലക്കയറ്റത്തോതില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. റോയിട്ടേഴ്‌സ് പോളില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 2.36 ശതമാനവും മറികടന്നാണ് ഈ മുന്നേറ്റമെന്നതും പ്രസക്തമാണ്.

ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, ഫാക്ടറി നിര്‍മിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലക്കയറ്റമാണ് മൊത്തം വില സൂചികയില്‍ പ്രതിഫലിച്ചിരിക്കുന്നത്. മൊത്തവില സൂചികയുടെ ഏകദേശം 64% വരുന്നത് നിര്‍മ്മിത ഉല്‍പ്പന്നങ്ങളാണ്. ഫെബ്രുവരിയില്‍ ഇവയുടെ വില ജനുവരിയിലെ 2.51%ത്തില്‍ നിന്ന് 2.86%മായി വര്‍ദ്ധിച്ചവെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഖാരിഫ് വിള സീസണില്‍ മികച്ച വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭക്ഷ്യവില കുറയാന്‍ സഹായിക്കും. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലകയറ്റതോതിലും ഇതിന്റെ സ്വാധീനമുണ്ടാവുമെന്നാണ് സാമ്പത്തികവിദഗധര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമെന്ന നിഗമനം തുടരുകയാണ് സാമ്പത്തിക ലോകം. 

Tags:    

Similar News