ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്വന്തമാക്കി സൊമാറ്റോ സിഇഒ

  • ഇന്ത്യയില്‍ ഈ മോഡല്‍ ലോഞ്ച് ചെയ്തത് 2023 സെപ്റ്റംബറിലാണ്
  • സ്‌പോര്‍ട്‌സ് കാറുകളോട് പ്രത്യേക കമ്പം സൂക്ഷിക്കുന്നയാളാണ് ദീപിന്ദര്‍ ഗോയല്‍
  • ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍

Update: 2024-03-15 10:26 GMT

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ 4.59 കോടി രൂപ വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 സ്വന്തമാക്കി.

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ദീപിന്ദര്‍.

സാറ്റിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിംഗ് ഗ്രീന്‍ കളറിലുള്ളതാണ് കാര്‍. ഇന്ത്യയില്‍ ഈ മോഡല്‍ ലോഞ്ച് ചെയ്തത് 2023 സെപ്റ്റംബറിലാണ്.

സ്‌പോര്‍ട്‌സ് കാറുകളോട് പ്രത്യേക കമ്പം സൂക്ഷിക്കുന്ന ദീപിന്ദറിന്റെ ശേഖരത്തില്‍ ഫെറാരി റോമ, പോര്‍ഷെ 911 ടര്‍ബോ എസ്, ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷെ കരേര എസ് തുടങ്ങിയ ആഡംബര കാറുകളുണ്ട്.

Tags:    

Similar News