ഇന്ത്യയുടെ വെജിറ്റേറിയന്‍ തലസ്ഥാനം ഏതാണ്?

  • രാജ്യത്തുടനീളം വെജിറ്റേറിയന്‍ ഭക്ഷണം നന്നായി വില്‍ക്കുന്ന റെസ്റ്റോറന്റുകളെ സ്വിഗ്ഗി തെരഞ്ഞെടുത്തു
  • ഓരോ 3 വെജിറ്റേറിയന്‍ ഓര്‍ഡറുകളിലും ഒന്ന് ബെംഗളൂരുവില്‍നിന്ന്
;

Update: 2024-08-01 02:56 GMT

ബെംഗളൂരു ഇന്ത്യയിലെ സിലിക്കണ്‍വാലി മാത്രമല്ലെന്ന് ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗി. തങ്ങളുടെ മൂന്നിലൊന്ന് വെജിറ്റേറിയന്‍ ഓര്‍ഡറുകളും ബെംഗളൂരു നഗരത്തില്‍നിന്നാണെന്ന് സ്വിഗ്ഗി വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ബെംഗളൂരുവിനെ രാജ്യത്തെ 'വെജി വാലി' ആയി അവര്‍ പ്രഖ്യാപിച്ചു.

രാജ്യത്തുടനീളം വെജിറ്റേറിയന്‍ ഭക്ഷണം ഏറ്റവും നന്നായി വില്‍ക്കുന്ന റെസ്റ്റോറന്റുകളെ കമ്പനി എടുത്തുകാണിച്ചിട്ടുണ്ട്.

സ്വിഗ്ഗി അതിന്റെ ഓര്‍ഡര്‍ വിശകലനം അനുസരിച്ച്, 'ബെംഗളൂരു ഇന്ത്യയുടെ സിലിക്കണ്‍ വാലി മാത്രമല്ല - വെജി വാലി കൂടിയാണ്. ഓരോ 3 വെജിറ്റേറിയന്‍ ഓര്‍ഡറുകളിലും ഒന്ന് ഈ നഗരത്തില്‍ നിന്നാണ് വരുന്നത്',ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

ഓരോ 3 വെജിറ്റേറിയന്‍ ഓര്‍ഡറുകളിലും ഒന്ന്് ബെംഗളൂരുവില്‍ നിന്നാണ്. മസാല ദോശ, പനീര്‍ ബിരിയാണി, പനീര്‍ ബട്ടര്‍ മസാല എന്നിവയായിരുന്നു നഗരത്തില്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന പ്രധാന വെജിറ്റേറിയന്‍ വിഭവങ്ങള്‍.

മാത്രമല്ല, അതിന്റെ ഓര്‍ഡറുകള്‍ അനുസരിച്ച്, മസാല ദോശ രാജ്യവ്യാപകമായി ജനപ്രീതി നേടുന്നു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇത് ഒരു ജനപ്രിയ ആഹാരമായി തെരഞ്ഞെടുക്കപ്പെടുന്നു.

മറ്റ് നഗരങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കുള്ള ഓര്‍ഡറുകളുടെ കാര്യം വരുമ്പോള്‍, മുംബൈയില്‍ ദാല്‍ ഖിച്ചി, മാര്‍ഗരിറ്റ പിസ്സ, പാവ് ഭാജി എന്നിവ കൂടുതലായി ഓര്‍ഡര്‍ ചെയ്യപ്പെടുന്നതായി സ്വിഗ്ഗി പറയുന്നു. മസാല ദോശയും ഇഡ്ഡലിയും ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ ഹൈദരാബാദ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.

വെജിറ്റേറിയന്‍ ഓര്‍ഡറുകളുടെ സുവര്‍ണ്ണ സമയമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണ ഓര്‍ഡറുകളില്‍ 90 ശതമാനവും വെജിറ്റേറിയനാണ്, സ്വിഗ്ഗി പറഞ്ഞു. മസാല ദോശ, വട, ഇഡ്ഡലി, പൊങ്കല്‍ എന്നിവ പ്രഭാത ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.

ഏറ്റവും ജനപ്രിയമായ ലഘുഭക്ഷണമായി മാര്‍ഗരിറ്റ പിസ്സ മുന്നിലാണ്. സമൂസയും പാവ് ഹാജിയും തൊട്ടുപിന്നിലുണ്ട്. 'അന്താരാഷ്ട്ര ക്യുഎസ്ആര്‍ ശൃംഖലകളില്‍ പോലും വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ കുതിച്ചുയരുകയാണ്,' കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിവാരം 60,000-ത്തിലധികം വെജ് സാലഡ് ഓര്‍ഡറുകള്‍ തങ്ങളുടെ ആപ്പ് വഴി നല്‍കാറുണ്ടെന്നും സ്വിഗ്ഗി വെളിപ്പെടുത്തി.

Tags:    

Similar News