ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 26 പൈസയുടെ വര്‍ധനയോടെ 86.96 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് രൂപയുടെ നേട്ടത്തിന് കാരണമായത്.
ഇന്‍റര്‍ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപയുടെ മൂല്യം 87.13 ലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് 87.22 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.37 ശതമാനം കുറഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 200.85 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 73,828.91 ലും നിഫ്റ്റി 73.30 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 22,397.20 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.