യൂബര്‍ ഷട്ടില്‍ വരുന്നു; ഇനി ആപ്പിലൂടെ ബസ് യാത്രയും ബുക്ക് ചെയ്യാം

  • യൂബര്‍ ഷട്ടില്‍ എന്നാണ് ബസ് സര്‍വീസിന്റെ പേര്
  • ഈജിപ്തിന് ശേഷം യൂബര്‍ ഷട്ടില്‍ സര്‍വീസിന് കീഴില്‍ യൂബര്‍ ബസുകള്‍ ഓടിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
  • ബസിലെ സീറ്റ് പ്രീ ബുക്ക് ചെയ്യാനും, ബസ്സിനെ ലൈവ് ആയി ട്രാക്ക് ചെയ്യാനുമൊക്കെ ആപ്പിലൂടെ സാധിക്കും

Update: 2024-05-21 07:40 GMT

4 വീലര്‍, ഓട്ടോറിക്ഷ, ടീ-വീലര്‍ ടാക്‌സി സേവനം ലഭ്യമാക്കിയതിലൂടെ ജനപ്രീതി നേടിയ യൂബര്‍ ഇനി ബസ് സര്‍വീസും ലഭ്യമാക്കുന്നു.

യൂബര്‍ ഷട്ടില്‍ എന്നാണ് ബസ് സര്‍വീസിന്റെ പേര്. യൂബര്‍ ആപ്പില്‍ തന്നെ യൂബര്‍ ഷട്ടില്‍ ഉണ്ട്. ഇതില്‍ പ്രവേശിച്ചാല്‍ ബസിലെ സീറ്റ് പ്രീ ബുക്ക് ചെയ്യാനും, ബസ്സിനെ ലൈവ് ആയി ട്രാക്ക് ചെയ്യാനുമൊക്കെ സാധിക്കും. ഒരാഴ്ച മുന്‍പു വരെ സീറ്റ് ബുക്ക് ചെയ്യാനാകും.

ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആപ്പ് അധിഷ്ഠിത പ്രീമിയം ബസ് അഗ്രഗേറ്റര്‍ സ്‌കീം വിജ്ഞാപനം ചെയ്തിരുന്നു. ഈ സ്‌കീമിനു കീഴിലാണ് ഇപ്പോള്‍ യൂബറിന് ഗതാഗത വകുപ്പ് ബസ് സര്‍വീസ് നടത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

Tags:    

Similar News